ഭൂട്ടാനിലേക്കൊരു യാത്ര പോയാലോ.?എയർപോർട്ട് എന്റെർൻസിന് ഇടതു ഭാഗത്തു വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു അനുവാദം ഇല്ലാതെ അകത്തു കടന്നാൽ വെടി വെക്കും എന്ന് ആണ്.ഇവിടെ നിന്നും ഗാങ്ടോക്കിലേക്ക് ഹെലികോപ്റ്റർ സൗകര്യം ഉണ്ട്. ഒരാൾക്ക് 4500 രൂപ ആണ് ചിലവ്.എയർപോർട്ടിൽ ഉള്ള വെടിപ്പും, വൃത്തിയും കവാടം കഴിഞ്ഞിറങ്ങുമ്പോൾ കാണാൻ കഴിയില്ല.. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കുന്ന് കൂടി കിടക്കുന്നത് കാണാം…എങ്ങും ഹാൻസ്, പുകയില ചവക്കുന്നതിന്റെ ഗന്ധം കാണാം.
ഇന്ത്യൻ- ഭൂട്ടാൻ അതിർത്തിയായ ജയ് ഗവണിലേക്ക് ബാഗ്ഡോഗ്രയിൽ നിന്നും 149 കിലോ മീറ്റർ ഏകദേശം മൂന്നര മണിക്കൂർ യാത്ര ഉണ്ട്. ബാഗ്ഡോഗ്ര എന്ന ചെറു പട്ടണo വിട്ട് ബംഗാളിന്റെ ഉൾഗ്രാമത്തിലേക്ക് പോകാൻ കഴിയും. മഞ്ഞപട്ട് വിരിച്ച നെൽവയലുകൾ, കവുങ്ങും തോട്ടങ്ങൾ, പുഴകൾ, തോടുകൾ, പാലങ്ങൾ എങ്ങും പച്ചപ്പ് എന്നിവ കാണാം
ബംഗാളിന്റെ ഗ്രാമകാഴ്ച്ച അതിമനോഹരമായ ഒരു കാഴ്ചയാണ്. കേരളവും ബംഗാളും പലകാര്യങ്ങളിലും സാമ്യം ഉണ്ട്.
പുല്ല്, ഓട്, ഷീറ്റ് കൊണ്ടുണ്ടാക്കിയ കുടിലുകളുടെ നീണ്ട നിര ഈ ഗ്രാമത്തിന്റെ ദാരിദ്ര്യവും വിളിച്ച് ഒതുങ്ങുന്നുണ്ട്.വീടുകൾക്കു മുന്നിൽ അർദ്ധ നഗ്നരായ കുട്ടികളെ കാണാൻ പറ്റും. വയലുകളിലെ നെൽകൃഷി മാറിയ തേയില തോട്ടങ്ങൾ കാണാം അവ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്നു, നമ്മുടെ വയനാട്ടിലും, ഇടുക്കിയിലും കുന്നിൻ മുകളിൽ ആണ് തേയില തോട്ടങ്ങൾ കണ്ടിട്ടുള്ളത്… നമ്മുടെ നാട്ടിലെ തേയില ചെടിക്ക് ഉയരം കൂടുതൽ ആണ് ഇവിടെത്തെത് കുള്ളൻ ചെടി ആണ്. ഭൂട്ടാൻ ഗേറ്റ് വഴി ഫുൻഷോലിങ്ങിൽ എത്താം.
ബുദ്ധമത വിശ്വാസികളും, മോണാസ്ട്രികളും, രാജ്യഭരണവും ഉള്ള രാജ്യം…
കാർബൻ പുറം തള്ളുന്നത് ഏറ്റവും കുറവുള്ള രാജ്യം.. സന്തോഷവാന്മാരുടെ നാട് ആയിട്ടുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മത വിശ്വാസമോ, ദൈവവിശ്വാസമോ തീർത്തും ഇല്ല…
എന്നാൽ ഭൂട്ടനിൽ വിശ്വാസം, ഭക്തി എല്ലാം ഒരുപാട് ആണ്….
story highlight; bhoottan beauty