വറുത്ത അരിപ്പൊടിയും, ചുരണ്ടിയ ശർക്കരയും, തേങ്ങ തിരുമ്മിയതും, നെയ്യും, ഏലക്ക പൊടിച്ചതും, ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുഴക്കുക. വെള്ളം കൂടി പോകാതെ സൂക്ഷിക്കണം. അതിലേക് അരിഞ്ഞചക്ക ചേർത്ത് യോജിപ്പിക്കുക. ഇപ്പോൾ അപ്പത്തിനുള്ള മാവു റെഡിയായി. ഇനിയും വഷ്ണയില (വയണയില) കുമ്പിൾ കുത്തിയത്തിൽ മാവ് നിറച്ചു അപ്പച്ചെമ്പിൽ വെള്ളം ഒഴിച്ച് തട്ടിട്ട് ആവിയിൽ അപ്പം പുഴുങ്ങി എടുക്കുക. കുമ്പളപ്പം റെഡി. പഴമയുടെ ഒരു രുചി ആണ് കുമ്പളപ്പം. പറ്റിയാൽ ഉണ്ടാക്കി പുതിയ തലമുറക്ക് കൊടുക്കുക. ചക്ക ഇല്ലങ്കിൽ ബാക്കി ചേരുവകകൾ ചേർത്ത് കുമ്പളപ്പം ഉണ്ടാക്കാം. വഷ്ണയിലയിൽ ഉണ്ടാക്കുന്നത് ആണ് രുചി കൂടുതൽ ഇപ്പോൾ വഷ്ണയില കിട്ടിയില്ലെങ്കിൽ വാഴയില കീറി കുമ്പിൾ ആക്കിയും ഉണ്ടാക്കാം.
അരിപൊടിക്കു പകരം ഗോതമ്പ് പൊടി കൊണ്ടും അപ്പം ഉണ്ടാക്കാം. മധുരം അനുസരിച്ചു ശർക്കര ചേർക്കാം.
story highlight;kumbalappam