ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. സാലഡ്-സ്റ്റഫ്ഡ് അവോക്കാഡോസ്, ഇതൊരു മികച്ച സാലഡ് അല്ലെങ്കിൽ സൈഡ് ഡിഷ് പാചകക്കുറിപ്പാണ്. അവോക്കാഡോകളെ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ഉള്ളി, തക്കാളി, പാഴ്സലി, ചീസ്, മസാലകൾ എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതം കൊണ്ട് നിറയ്ക്കുക. മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാവുന്ന എളുപ്പമുള്ള ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- 4 അവോക്കാഡോകൾ
- 4 ടേബിൾസ്പൂൺ പാഴ്സലി അരിഞ്ഞത്
- 4 ടേബിൾസ്പൂൺ വെർജിൻ ഒലിവ് ഓയിൽ
- 1/4 ടീസ്പൂൺ ഉപ്പ്
- 4 തക്കാളി അരിഞ്ഞത്
- 450 ഗ്രാം ചീസ്- ഫെറ്റ
- 2 ടേബിൾസ്പൂൺ റെഡ് വൈൻ വിനാഗിരി
- 1/2 ടീസ്പൂൺ ഓറഗാനോ
- 1/4 ടീസ്പൂൺ കറുത്ത കുരുമുളക്
- 2 ഉള്ളി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ഒരു വലിയ ബൗൾ എടുത്ത് അരിഞ്ഞ തക്കാളിയും ഉള്ളിയും, നുറുക്കിയ ഫെറ്റ ചീസ്, പാഴ്സലി, ഒലിവ് ഓയിൽ, റെഡ് വൈൻ വിനാഗിരി, ഓറഗാനോ, ഉപ്പ്, കുരുമുളക് എന്നിവ ഇടുക. നന്നായി യോജിപ്പിക്കുക. അവോക്കാഡോകളെ 2 ഭാഗങ്ങളായി വിഭജിക്കുക (നീളത്തിൽ), വിത്തുകൾ നീക്കം ചെയ്ത് പാത്രത്തിൽ തയ്യാറാക്കിയ മിശ്രിതം നിറയ്ക്കുക. സേവിക്കുക.