Kerala

ആലപ്പുഴയിൽ യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ | young-man-was-found-de ad

ആലപ്പുഴ: ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. വാത്തികുളം സ്വദേശിയായ 52 വയസുള്ള അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിലാണ് സംഭവം. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. കൊച്ചമ്പലത്തിന് സമീപം റോഡരികിലാണ് കാർ നിർത്തിയിട്ടിരുന്നത്. കുറത്തികാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

content highlight: young-man-was-found-de ad