Celebrities

മോഹൻലാലിന്റെ തടിയെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ

ചിത്രത്തിന് ചില പോരായ്മകൾ ഉണ്ട് അത് പറയട്ടെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു

മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു മികച്ച ചിത്രമാണ് കാലാപാനി. ചിത്രം വലിയ വിജയം നേടിയില്ലെങ്കിൽ പോലും കാലങ്ങൾക്കപ്പുറവും ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു മോഹൻലാലിന്റെ കരിയറിൽ അടക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ ചിത്രത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഗുഡ് നൈറ്റ് മോഹൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനെ കുറിച്ച് അമിതാബച്ചൻ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് ഗുഡ് നൈറ്റ് മോഹൻ പറയുന്നത്

ചിത്രം ഡബ്ബ് ചെയ്യാൻ വന്നിരുന്ന സമയത്ത് ചിത്രത്തെക്കുറിച്ച് അമിതാബച്ചൻ തന്നോട് പറഞ്ഞത് ഇങ്ങനെയാണ് ഇങ്ങനെയാണ് നിങ്ങൾ ഇങ്ങനെയുള്ള സിനിമകളൊക്കെ ഉണ്ടാക്കുന്നത് ഞങ്ങൾക്കൊന്നും ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഞാൻ അപ്പോൾ ചിത്രത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ സർ എന്ന് ചോദിച്ചു ചിത്രത്തിന് ചില പോരായ്മകൾ ഉണ്ട് അത് പറയട്ടെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു പറയൂ അപ്പോൾ അദ്ദേഹം പറഞ്ഞത് പ്രഭുവിനെ കുറിച്ച് മോഹൻലാലിനെ കുറിച്ചുമാണ്

നിങ്ങളുടെ രണ്ട് ജയിൽ പുള്ളികളെയും കണ്ടാൽ അവർ പട്ടിണി കിടക്കുന്നവരാണെന്ന് തോന്നില്ല നന്നായി ഭക്ഷണം കഴിച്ചിട്ട് വന്നവരാണ് എന്നെ തോന്നുകയുള്ളൂ അവർക്ക് അതുപോലെ തടിയുണ്ട്. അവർക്കൊന്നും ഡയറ്റ് ചെയ്ത് വേണമെങ്കിൽ ആ തടിയൊക്കെ ഒന്ന് കുറയ്ക്കാമായിരുന്നു എന്ന് രസകരമായ രീതിയിൽ അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു. പിന്നീട് ഒരിക്കൽ തന്നെ കണ്ടപ്പോഴും അദ്ദേഹം ഓടിവന്ന് സംസാരിച്ചു അദ്ദേഹത്തിന്റെ സത്യത്തിൽ തന്നെ പോലൊരാളെ കാണുമ്പോൾ ഓടിവന്ന് സംസാരിക്കേണ്ട ആവശ്യം ഒന്നുമില്ല എന്നാൽ അദ്ദേഹം തന്നോട് പിന്നെയും സംസാരിച്ചു എന്നും മോഹൻ ഓർക്കുന്നുണ്ട്.
Story Highlights ; Kalapani film