സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് നടന് കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ റീച്ചുള്ള വീഡിയോസ് ഒരു പക്ഷേ ഭാര്യ സിന്ധു കൃഷ്ണകുമാറിന്റെതാകും. സിന്ധു കൃഷ്ണകുമാറിന്റെ തനതായ രീതിയിലുള്ള അവതരണവും സിമ്പിളിസിറ്റിയും എല്ലാം കണ്ടിരിക്കാന്‍ ഏറെ ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്. വീട്ടിലെ വിശേഷങ്ങളും യാത്രകളും ജീവിതത്തിലെ പുതിയ സംഭവങ്ങളും എല്ലാം സിന്ധു കൃഷ്ണകുമാര്‍ സാധാരണ യൂട്യൂബ് ചാനലില്‍ ബ്ലോഗാക്കായി അപ്ലോഡ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് താരം.
തന്നെ ആദ്യമായി ഒരു സ്ഥലത്ത് ഉദ്ഘാടനത്തിനായി വിളിച്ചിരിക്കുന്നു എന്നാണ് സിന്ധു കൃഷ്ണകുമാര്‍ പുതിയ വീഡിയോയില്‍ പറയുന്നത്. ‘ഞാനിപ്പോള്‍ കേശവദാസപുരത്താണ്. ഞാന്‍ ഇന്നിവിടെ ഒരു ഉദ്ഘാടനത്തിന് വേണ്ടി വന്നതാണ്. ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒക്കെ ഇട്ടിട്ടുണ്ടായിരുന്നു അതിനെക്കുറിച്ച്. സാധാരണ എന്റെ ഫോണിലോട്ടാണ് വാട്സപ്പില്‍ ഇനാഗുറേഷന്റെ അന്വേഷണങ്ങള്‍ വരുന്നത്.’
‘അങ്ങനെ വരുന്നതില്‍ ഏറെയും അമ്മുവിന്[അഹാന] ആയിരിക്കും. അല്ലെങ്കില്‍ കിച്ചുവിന് [കൃഷ്ണകുമാര്‍] ചിലപ്പോള്‍ ഇഷാനിക്കായിരിക്കും. പക്ഷെ എനിക്ക് എന്ന് പറഞ്ഞ് ഇതുവരെ അങ്ങനെ ഒരു അന്വേഷണം വന്നിട്ടേ ഉണ്ടാകത്തില്ല. ഇങ്ങനെ ഒരു അന്വേഷണം വന്നപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചു, എനിക്കോ എന്ന്. എങ്ങനെ എന്നിലേക്ക് എന്നുള്ള ഒരു ചിന്തയായിരുന്നു എനിക്ക്. ഒരു ആയുര്‍വേദ സെന്ററിന്റെ ഇനാഗുറേഷന് ആണ് ഇന്ന് ഞാന്‍ ചെയ്യുന്നത്. സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ഒരു ആയുര്‍വേദിക് സെന്റര്‍ ആണ് ഇത്.’ സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞു.
ഉദ്ഘാടനം ചെയ്യുന്ന വീഡിയോയും വെല്‍നസ്സ് സെന്ററിലെ ഡോക്ടര്‍മാരോട് സംസാരിക്കുന്ന വീഡിയോയും സിന്ധു കൃഷ്ണകുമാര്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ സിന്ധു കൃഷ്ണകുമാര്‍, ബാനറില്‍ തന്റെ ഫോട്ടോ കണ്ട് വളരെയധികം എക്സൈറ്റഡ് ആവുന്നതും വീഡിയോയില്‍ കാണാം. പിങ്ക് ചുരിദാറില്‍ മുല്ലപ്പൂ ചൂടിയായിരുന്നു സിന്ധു ഉദ്ഘാടനത്തിനായി എത്തിയത്. റിബണ്‍ മുറിച്ചും വിളക്ക് തെളിയിച്ചും ആയിരുന്നു ഉദ്ഘാടനം.