വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയെടുത്ത താരമാണ് മിയ ജോർജ്. സമൂഹമാധ്യമങ്ങളിലൂടെ വഴി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെയ്ക്കാനും മിയ മറക്കാറില്ല. ഇൻസ്റ്റാഗ്രാം വഴി നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. വമ്പന്‍ മേക്കോവറിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
View this post on Instagram
മെറൂൺ നിറത്തിലുള്ള ധാവണി സെറ്റാണ് മിയ അണിഞ്ഞിരിക്കുന്നത്. നാരയണൻ പെറ്റ് ഹാൻഡ് ലൂം ത്രീ പീസ് ധാവണി സെറ്റാണിത്. ഇതിനോടൊപ്പം അണിഞ്ഞിരിക്കുന്ന ട്രഡീഷണല്‍ ചോക്കറും അതിനോട് ചേരുന്ന ട്രഡീഷണല്‍ വളയും അതിനോട് ചേര്‍ന്നുള്ള ജിമിക്കി കമ്മലും, മൂണ്‍ ബിന്ദി സ്റ്റെല്‍ പൊട്ടും ലുക്കിനെ പൂർത്തിയാക്കുന്നു. രശ്മി മുരളീധരനാണ് മിയയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. അവിനാശിന്റേതാണ് ഫോട്ടോഗ്രഫി. ‘നവരാത്രി സീരിസിൽ അവസാനത്തേത്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്ക്കുള്ളിക്കുള്ളില് തന്നെ ചിത്രം ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. സൗന്ദര്യത്തെ പുകഴ്ത്തിയും ആശംസകൾ അറിയിച്ചും നിരവധിപേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്.
STORY HIGHLIGHT: miya george latest traditional photoshoot