Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ഒരാൾക്കും വിവരിക്കാനാകാത്ത സമ്പത്തിനുടമ; ആരാണ് മന്‍സാ മൂസ | possessor of wealth beyond description; Who is Mansa Musa?

ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ  മൻസ മൂസ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2024, 08:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരാൾക്കും വിവരിക്കാനാകാത്ത സമ്പത്തിനുടമായായിരിക്കുക . കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു അല്ലെ , എങ്കിൽ അങ്ങനെയൊരു ആളുണ്ടായിരുന്നു . ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ  മൻസ മൂസ . പതിനാലാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി ഭരിച്ചിരുന്ന രാജാവായിരുന്നു മന്‍സാ മൂസ . മൻസ എന്നാൽ രാജാവ് എന്നാണ് അർത്ഥം . ഭരണാധികാരികളുടെ കുടുംബത്തില്‍ 1280 -ലാണ് മന്‍സാ മൂസ ജനിച്ചത്. അന്ന് മാലി ഭരിച്ചിരുന്ന രാജവംശത്തിന്റെ സ്ഥാപകനായ സുന്ദിയാറ്റയുടെ ചെറുമകനായിരുന്നു മൻസാ മൂസ.1312 വരെ അദ്ദേഹത്തിന്‍റെ സഹോദരന്‍ മന്‍സാ അബൂബക്കര്‍ ആയിരുന്നു രാജ്യത്തെ ഭരണാധികാരി. എന്നാൽ അദ്ദേഹം രണ്ടായിരം കപ്പലുകളും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അടിമകളുമായി ഒരിക്കൽ ഒരു യാത്ര ആരംഭിച്ചു . ഒരിക്കലും മടങ്ങി വരാനാകാത്ത യാത്ര.

സഹോദരന്‍ യാത്ര പുറപ്പെട്ടതോടെ ഭരണം മന്‍സാ മൂസ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ മാലി രാജ്യം ഗണ്യമായി വളർന്നു. ടിംബക്റ്റു ഉൾപ്പെടെ 24 നഗരങ്ങൾ അദ്ദേഹം പിടിച്ചെടുത്തു. അറ്റ്ലാന്റിക് സമുദ്രം മുതൽ ഇന്നത്തെ നൈജർ വരെ ഏകദേശം 2,000 മൈൽ വരെ ഈ രാജ്യം വ്യാപിച്ചു. ഇപ്പോഴത്തെ സെനഗൽ, മൗറിറ്റാനിയ, മാലി, ബർകിന ഫാസോ, നൈജർ, ഗാംബിയ, ഗ്വിനിയ-ബിസൌ, ഗ്വിനിയ, ഐവറി കോസ്റ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയും വലിയ പ്രദേശം കയ്യില്‍ വന്നതോടെ സ്വര്‍ണം അടക്കമുള്ള വിഭവങ്ങളും വന്നു ചേര്‍ന്നു. ബ്രിട്ടീഷ് മ്യൂസിയം പറയുന്നത് കണക്കനുസരിച്ച് അന്ന് ലോകത്താകെയുണ്ടായിരുന്ന സ്വര്‍ണത്തിന്‍റെ പകുതിയും മന്‍സാ മൂസയുടെ കീഴിലായിരുന്നു എന്നാണ്. ഇതെല്ലാം രാജാവിന്റേതായിരുന്നു. 2012 ൽ യുഎസ് വെബ്‌സൈറ്റ് സെലിബ്രിറ്റി നെറ്റ് വർത്ത് അദ്ദേഹത്തിന്റെ സ്വത്ത് 400 ബില്യൺ ഡോളറായി കണക്കാക്കിയിരുന്നുവെങ്കിലും സാമ്പത്തിക ചരിത്രകാരന്മാർ പറയുന്നത് കേവലം ഒരു സംഖ്യയിൽ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സമ്പത്ത് എണ്ണിതിട്ടപ്പെടുത്താൻ കഴിയില്ലെന്നാണ് .

ഇത്രയധികം സമ്പത്തുണ്ടായിരുന്നെങ്കിലും മാലി സാമ്രാജ്യം അന്ന് അറിയപ്പെട്ടിരുന്നില്ല. യൂറോപ്പിലൊന്നും തന്നെ ഈ സമ്പത്തിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനിടെ മൻസാ മൂസ ഒരു യാത്ര പുറപ്പെട്ടു . ഒരു നഗരം തന്നെ മരുഭൂമിയിലൂടെ നീങ്ങുന്നത് പോലെ ഒരു യാത്ര. സത്യത്തിൽ അത് ഒരു തന്ത്രമയൈരുന്നോ എന്ന് പോലും ചിന്തിച്ചു പോകും . കാരണം ആ യാത്രയോടെ മൻസ മൂസ, മാലിയെയും തന്നെയും ലോകമാപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. 60,000 പുരുഷന്മാർ, ഉദ്യോഗസ്ഥര്‍, സൈനികര്‍, കലാകാരന്മാര്‍, വ്യാപാരികള്‍, ഒട്ടകം, 12,000 അടിമകള്‍, ഭക്ഷണത്തിനായി വേണ്ടത്ര ആടുകള്‍ എന്നിവയുമായിട്ടായിരുന്നു യാത്ര . ഒപ്പമുള്ളവർക്കും സ്വർണ്ണ അലങ്കാരങ്ങളും മികച്ച പേർഷ്യൻ സിൽക്കും ഒക്കെയുണ്ടായിരുന്നു. നൂറ് ഒട്ടകങ്ങൾ ഉണ്ടായിരുന്നു, ഓരോ ഒട്ടകവും നൂറുകണക്കിന് പൗണ്ട് ശുദ്ധമായ സ്വർണ്ണം വഹിച്ചിരുന്നു.

യാത്രാസംഘം കെയ്‌റോയിലെത്തിയപ്പോൾ അദ്ദേഹം കാണുന്നവർക്കെല്ലാം സ്വർണം നൽകി . മംലക് സുൽത്താന്മാരിൽ ഏറ്റവും മഹാനായ അൽ-മാലിക് അൽ നയർ ആയിരുന്നു അന്ന് കെയ്റോ ഭരിച്ചിരുന്നത് . മൻസാ മൂസ അന്ന് മം ലക് സുൽത്താനുമായി ചർച്ച നടത്തിയിരുന്നു .ഈജിപ്റ്റിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി അധിക പലിശ നിരക്കില്‍ അദ്ദേഹം അവർകും സ്വര്‍ണം നല്‍കിയതായി പറയപ്പെടുന്നു. ഇത് മന്‍സാ മൂസയോട് സ്വന്തം രാജ്യത്തെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. മൻസ മൂസ തന്റെ തീർത്ഥാടന വേളയിൽ ധാരാളം സ്വർണം ചെലവഴിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, ഈ അമിതമായ ഔദാര്യമാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ സ്മാർട്ട്അസെറ്റ് ഡോട്ട് കോം കണക്കാക്കുന്നത് സ്വർണത്തിന്റെ മൂല്യത്തകർച്ച മൂലം മൻസ മൂസയുടെ തീർത്ഥാടനം മിഡിൽ ഈസ്റ്റിലുടനീളം 1.5 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്നാണ്.തന്റെ സാമ്രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കാൻ അദ്ദേഹം ഒരു വർഷമെടുത്തു . മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ തീർത്ഥാടന വേളയിൽ അദ്ദേഹത്തിന്റെ ജനറൽമാരിൽ ഒരാളായ സാഗ്മണ്ടിയ സോങ്ങ്‌ഹായ് തലസ്ഥാനമായ ഗാവോ പിടിച്ചെടുത്ത് സാമ്രാജ്യം വിപുലീകരിക്കരിക്കുകയും ചെയ്തു.മക്കയില്‍ നിന്ന് നിരവധി ഇസ്ലാമിക പണ്ഡിതന്മാരുമായിട്ടാണ് മൻസ മൂസ മടങ്ങിയത്. മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻ‌ഗാമികളെന്ന് കരുതുന്നവര്‍, അൻഡാലുഷ്യൻ കവിയും വാസ്തുശില്പിയുമായ അബു എസ് ഹഖ് എസ് സഹേലി എന്നിവരെല്ലാം അതില്‍ പെടുന്നു. കവിക്ക് 200 കിലോ സ്വര്‍ണമാണ് മന്‍സാ മൂസ പാരിതോഷികമായി നല്‍കിയത് എന്നാണ് കരുതുന്നത്. അതും അന്നത്തെ കാലത്ത്.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

1375 -ലെ കറ്റാലൻ അറ്റ്ലസ് ഭൂപടത്തിൽ ഒരു ആഫ്രിക്കൻ രാജാവിന്റെ ചിത്രമുണ്ട്. ടിംബക്റ്റുവിന്റെ മുകളിൽ ഒരു സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്ന, കയ്യിൽ ഒരു സ്വർണ്ണ കഷ്ണം പിടിച്ചിരിക്കുന്ന ചിത്രം. അത് അദ്ദേഹത്തിന്‍റേതാണ് എന്ന് പറയപ്പെടുന്നു. ടിംബക്റ്റുവിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്ത് നിന്നും ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, ലോകത്തിന്‍റെ അറ്റത്തുള്ള മറഞ്ഞുപോയ സ്വർണനഗരമായി ടിംബക്റ്റു മാറി.1337 -ൽ 57 -ാമത്തെ വയസില്‍ മൻസ മൂസ മരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ പുത്രന്മാർക്ക് ഭരണം അവകാശമായി ലഭിച്ചു. എന്നാല്‍, ഭരിക്കാനറിയാതിരുന്ന അവരാല്‍ സാമ്രാജ്യം നശിച്ചു തുടങ്ങി. യൂറോപ്യന്മാരുടെ അധിനിവേശം കൂടി ഉണ്ടായതോടെ ആ നാശം പൂര്‍ണമായി.

STORY HIGHLLIGHTS: possessor of wealth beyond description; Who is Mansa Musa?

Tags: WEALTHഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.commansa muzaമൻസാ മൂസMONEY

Latest News

ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു ; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് | indian-astronaut-shubanshu-shukla-set-to-return-to-earth-after-successful-space-mission

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

വിസി നിയമനങ്ങളിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി | HC upholds government’s stand on VC appointments: V. Sivankutty

ചർച്ചകൾ സ്തംഭിച്ചു, വെടിനിർത്തൽ പ്രതീക്ഷ മങ്ങി ​ഗാസ!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.