Celebrities

അമൃതയെ ഇഷ്ടപ്പെടാനുള്ള ബാലയുടെ കാരണം ഇതായിരുന്നു

എന്ത് കാരണം കൊണ്ടാണ് പരസ്പരം പ്രണയിച്ചത് എന്നാണ് പറയുന്നത്

മലയാളികൾക്ക് വളരെ സുപരിചിതമായ കുടുംബമാണ് നടൻ ബാലയുടെ കുടുംബം. ഇവരുടെ വിശേഷങ്ങൾ വളരെ വേഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുള്ളത്. അടുത്തകാലത്ത് ബാലയും ഭാര്യയും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു ഇപ്പോൾ ബാലയുടെയും അമൃത സുരേഷിന്റെയും ഒരു പഴയ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുവരും വിവാഹം കഴിഞ്ഞുള്ള ആദ്യകാലങ്ങളിൽ നൽകിയ ഒരു വീഡിയോയാണ് ഇത്.

ഈ വീഡിയോയിൽ ഇരുവരും എന്ത് കാരണം കൊണ്ടാണ് പരസ്പരം പ്രണയിച്ചത് എന്നാണ് പറയുന്നത്. ബാലയുടെ കെയറിങ് ആണ് തനിക്ക് ഇഷ്ടപ്പെട്ടത് എന്നായിരുന്നു അമൃത വ്യക്തമാക്കിയത്. വളരെയധികം കെയറിങ്ങുള്ള ഒരു വ്യക്തിയാണ് ബാല എന്നും ആ കെയറിങ് തന്നെ ഒരുപാട് പ്രിയപ്പെട്ടതാക്കി മാറ്റിയെന്നും അമൃത പറയുന്നുണ്ടായിരുന്നു. അമൃതയുടെ സ്വഭാവത്തിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അമൃതയുടെ ഇന്നസെൻസ് ആണ് എന്നാണ് ബാല പറയുന്നത്. എത്ര ടെൻഷൻ അടിച്ച് വീട്ടിലേക്ക് കയറിവന്നാലും അമൃതയുടെ സംസാരിക്കുമ്പോൾ വലിയ മാറ്റം ഉണ്ടാകും വളരെ ഇന്നസെന്റ് ആയി ആണ് അവളുടെ ഇടപെടുന്നത്. അത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ് എന്നും ബാല പറയുന്നുണ്ട്

ഈ വീഡിയോ കണ്ടാൽ പലരും പറയുന്ന കാര്യം എത്ര സ്നേഹത്തോടെ ആയിരുന്നു ഇവർ ജീവിച്ചിരുന്നത് എന്താണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്നാണ്. ഒരുപക്ഷേ ഇവർ പോലും അറിയാതെ ഇവരുടെ ജീവിതത്തിൽ എന്തൊക്കെയോ വേദനകൾ സംഭവിച്ചിട്ടുണ്ട് അതുകൊണ്ടായിരിക്കും ഇരുവരും വേർപിരിഞ്ഞത്. എങ്കിലും ബാലയുടെ സംസാരം കേട്ടിട്ട് ഒട്ടും ജനുവിനായി തോന്നുന്നില്ല എന്നും പലരും പറയുന്നു.
Story Highlights ; Amrutha and bala