തിരുവനന്തപുരം: നിയമസഭയിൽ അൻവറിന് പുതിയ സീറ്റ് അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്കിലായിരിക്കും അൻവർ ഇനി മുതൽ ഇരിക്കുക. നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്. പുതിയ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ കത്ത് പരിഗണിച്ചാണ് നടപടി.
പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പിവി അൻവറിന്റെ നിലപാട്. നാളെ നിയമസഭയിൽ പോകുമെന്നാണ് പി വി അൻവര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.