വൈകുന്നേരങ്ങളില്‍ ചായയ്ക്ക് പലഹാരങ്ങളൊന്നും ഉണ്ടാക്കാന്‍ സമയമില്ലെങ്കിൽ തയ്യാറാക്കാം ഈ സ്പെഷ്യല്‍ ബ്രെഡ് ടോസ്റ്റ്.
ചേരുവകൾ
- ബ്രെഡ് – എട്ട് എണ്ണം
- മുട്ട – രണ്ടെണ്ണം
- പാൽ – അരക്കപ്പ്
- പഞ്ചസാര (ആവശ്യമെങ്കില്‍)- രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ത്ത് മൂന്നും നന്നായി യോജിപ്പിച്ചെടുത്ത് മാറ്റി വെയ്ക്കുക.
ഇനി ഒരു പാൻ ചൂടാക്കി തീ മീഡിയത്തിൽ ഇട്ട് ഓരോ ബ്രെഡും തയ്യാറാക്കി വെച്ചിരിക്കുന്ന പാല് മുട്ട മിശ്രിതത്തില്‍ മുക്കി പാനിലേക്ക് വെച്ച് മൊരിച്ചെടുക്കുക. തീ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
STORY HIGHLIGHT: Milk Bread Toast