ചേരുവകൾ
അവലോസ് പൊടി-1 കിലോ
പഞ്ചസാര -2കിലോ
ചെറുനാരങ്ങ-4 എണ്ണം
വെള്ളം -അര ലിറ്റര്‍
വാനില എസ്സന്‍സ്-1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അവലോസ് പൊടിയുടെ കട്ട അരിച്ചെടുത്ത് പൊടിച്ച് ചൂടാക്കി അവലോസ് പൊടിയുടെ കൂടെ ചേര്‍ക്കണം.കട്ട പൊട്ടിച്ചത് ചൂടാക്കിയില്ലെങ്കില്‍ പെട്ടെന്ന് കാറിപ്പോകും. തലേദിവസം രാത്രി പഞ്ചസാരയും വെള്ളവും ലൈം ജ്യൂസും കൂടി കലക്കി മാറ്റിവയ്ക്കുക.പിന്നേ ദിവസം ഉരുളി അടുപ്പില്‍ വച്ച് പഞ്ചസാര പാനി ചെറുനാരങ്ങയുടെ കുരുമാറ്റിഅതിലൊഴിച്ച് തളപ്പിക്കുക.പാനി 2 നൂല് പാകമാകുമ്പോള്‍ തീ എറ്റവും കുറച്ച് വാനില എസ്സെന്‍സ് ഒഴിച്ച് അവലോസ് പൊടി കുറേശ്ശെ ഇട്ട് ഇളക്കി മിക്സ് ചെയ്ത് തട്ടിപൊത്തി വച്ച് ഇറക്കി തൂടോടെ ചെറുനാരങ്ങാ വലിപ്പത്തില്‍ ഉരുട്ടി അവലോസ് പൊടി നരത്തി ഒരു ട്രേയിലിടാം.എല്ലാം ഉരുട്ടി കഴിയുമ്പോള്‍ ഓരോന്നും എടുത്ത് മിനുക്കി എടുക്കാം.ഉണ്ട ഒത്തിരി മുറുകിപ്പോകരുത്