Kerala

ല​ഹ​രി പാ​ർ​ട്ടി കേ​സ്; ശ്രീനാഥ്‌ ഭാസി ചോദ്യം ചെയ്യലിന് ഹാജരാകണം, പ്രയാ​ഗയ്ക്ക് പിന്നാലെ താരത്തിനും നോട്ടീസ്

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ചോദ്യം ചെയ്യലിനായി നടൻ ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് അയച്ച് പൊലീസ്. നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഭാസിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി നാളെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. നേരത്തെ, താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായിരുന്നില്ല.

കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ന​ട​ന്ന​ത് ല​ഹ​രി പാ​ർ​ട്ടി ത​ന്നെ​യെ​ന്ന് പോ​ലീ​സ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി​യാ​ണ് സി​നി​മ താ​ര​ങ്ങ​ൾ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ൽ ബോ​ൾ​ഗാ​ട്ടി​യി​ൽ അ​ല​ൻ വാ​ക്ക​റു​ടെ ഡി​ജെ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്ന പേ​രി​ൽ സേ​വാ​ൻ സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ബോ​ബി ച​ല​പ​തി എ​ന്ന​യാ​ളു​ടെ പേ​രി​ൽ മു​റി ബു​ക്ക്ചെ​യ്യു​ന്നു. ഇ​വി​ടെ ഗു​ണ്ടാ ത​ല​വ​ൻ ഓം​പ്ര​കാ​ശ് ല​ഹ​രി പാ​ർ​ട്ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​നി​മ താ​ര​ങ്ങ​ൾ അ​ട​ക്കം 20 പേ​ർ ഹോ​ട്ട​ല്‍ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ള​മ​ക്ക​ര സ്വ​ദേ​ശി​യാ​യ ബി​നു തോ​മ​സ് വ​ഴി​യാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യും പ്ര​യാ​ഗ മാ​ർ​ട്ടി​നും മു​റി​യി​ൽ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ബി​നു തോ​മ​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​തി​ൽ​നി​ന്നാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.