മലയാളി പ്രേക്ഷകരുടെ മുന്നിൽ ബാലതാരമായി എത്തിയ നാൾ മുതൽ കാളിദാസ് ജയറാം ആരാധകർക്ക് എന്നും അവരുടെ പ്രിയപ്പെട്ട കണ്ണനാണ്. താര കുടുംബത്തിലെ ഓരോ വിശേഷവും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാവാറുണ്ട്. കാളിദാസിന്‍റെ വിവാഹ നിശ്ചയവും സഹോദരി മാളവികയുടെ വിവാഹവുമെല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ കാളിദാസിന്‍റെ വിവാഹ വിശേഷവുമായി എത്തിയിരിക്കുകയാണ് കാളിദാസ്.മോഡലിംഗ് രംഗത്ത് പ്രശസ്തയായ താരിണിയെയാണ് കാളിദാസ് ജയറാം വിവാഹം ചെയ്യാൻ പോകുന്നത്.
മകൻ കാളിദാസിന്‍റെയും താരിണിയുടെയും വിവാഹം ക്ഷണിക്കുന്നതിന്‍റെ തിരക്കിലാണ് ജയറാമും പാര്‍വതിയും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനാണ് ആദ്യ ക്ഷണം. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹം ക്ഷണിച്ചത്. സ്‌റ്റാലിനെ നേരിട്ട് കണ്ട് വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയ ജയറാമിന്‍റെയും പാര്‍വതിയുടെയും കാളിദാസിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധക ശ്രദ്ധ നേടുകയാണ്. കാളിദാസ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
View this post on Instagram
കഴിഞ്ഞ വര്‍ഷം നവംബറിൽ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം. കാളിദാസ് പങ്കുവെച്ച പോസ്റ്റിന് നിരവധി ആരാധകരാണ് ആശംസകളും സന്തോഷവും അറിയിച്ചെത്തിയത്. ‘നമ്മളെ ഒന്നും വിളിക്കില്ല അല്ലെ’ എന്ന ആരാധക ചോദ്യത്തിന് ‘തീർച്ചയായും എല്ലാവരെയും ഉടൻ വിളിക്കും ബ്രോ’ എന്ന കമെന്റും താരം നൽകി.
STORY HIGHLIGHT: stalin first guest kalidas jayaram wedding