Recipe

ഡയറ്റിലാണോ? എങ്കില്‍ തയ്യാറാക്കി കഴിച്ചോളൂ ടേസ്റ്റി ഓട്‌സ് ഓംലറ്റ്

എണ്ണ പലഹാരം ഒന്നും കഴിക്കാതെ ഡയറ്റും ഹെല്‍ത്തും ഒക്കെ നോക്കുന്ന ആളുകള്‍ ആണെങ്കില്‍ അവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒരു അടിപൊളി സ്‌നാക്ക് റെസിപ്പിയാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. ഓട്‌സ് ഓംലറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

ആവശ്യമായ ചേരുവകള്‍

  • ഓട്‌സ്
  • പാല്‍
  • സവാള
  • തക്കാളി
  • ക്യാരറ്റ്
  • പച്ചമുളക്
  • മല്ലിയില
  • കറിവേപ്പില
  • മുട്ട
  • ഉപ്പ്
  • നെയ്യ്

തയ്യാറാക്കുന്ന വിധം

ഈ സ്‌നാക്ക് തയ്യാറാക്കുന്നതിനായി കുറച്ച് ഓട്‌സ് എടുത്ത് മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നന്നായി ഒന്ന് പൊടിച്ച് മാറ്റി വെയ്ക്കാം. ഇനി ഇതിലേക്ക് കുറച്ച് പാല്‍ ഒഴിച്ച് നല്ലപോലെ മിക്‌സ് ചെയ്യുക. ശേഷം ഒരു രണ്ടു മൂന്നു മിനിറ്റോളം റസ്റ്റ് ചെയ്യാനായി മാറ്റിവെയ്ക്കാം. ഇനി ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, കുറച്ച് തക്കാളി, ക്യാരറ്റ്, പച്ചമുളക്, മല്ലിയില, കറിവേപ്പില എന്നിവ ഇട്ട് നല്ലപോലെ ഒന്ന് മിക്‌സ് ആക്കി എടുക്കാം. ശേഷം ഇതിലേക്ക് കോഴിമുട്ടയും ആവശ്യത്തിന് ഉപ്പും കുറച്ച് കുരുമുളകുപൊടിയും കൂടെ ചേര്‍ത്ത് നല്ലപോലെ ഒന്നുകൂടി മിക്‌സ് ചെയ്യുക.

ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യ് ചേര്‍ത്തു കൊടുത്ത്, തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് അതിലേക്കു ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റോളം ഇത് കുക്ക് ചെയ്യണം. ഒരുവശം വെന്ത് വരുമ്പോഴേക്കും തിരിച്ചിടാനും മറക്കരുത്. ടേസ്റ്റി ആയിട്ടുള്ള ഓട്‌സ് ഓംലറ്റ് തയ്യാര്‍.