ശരിയായി ആരോഗ്യം നോക്കുന്നവര്‍ക്കും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമൊക്കെ ഏറ്റവും ഉപകാരപ്രദമായ പച്ചക്കറിയാണ് കക്കിരിക്ക അഥവാ കുക്കുംബര്‍. കുക്കുംബര്‍ കൊണ്ട് തയാറാക്കാം ഈ കിടിലൻ ഐറ്റം.
ചേരുവകൾ
- കുക്കുംമ്പർ- 2 എണ്ണം
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- പച്ചമുളക് – 2 എണ്ണം
- കടുക് – 1/4 ടീസ്പൂണ്‍
- പുളിയില്ലാത്ത കട്ടത്തൈര് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉണക്ക മുളക് – 2 എണ്ണം
- കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം
കുക്കുമ്പർ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇതില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി തിരുമ്മി അര മണിക്കൂര്‍ മണിക്കൂര്‍ മാറ്റി വയ്ക്കുക. ചിരകിയ തേങ്ങയും പച്ചമുളകും കടുകും കൂടി ചേര്‍ത്ത് മിക്സിയില്‍ ഒന്ന് കറക്കിയെടുക്കുക. കടുക് അരയരുത്. ശേഷം നേരത്തെ അരിഞ്ഞ് ഉപ്പ് ചേര്‍ത്ത് മാറ്റിവച്ച കുക്കുംമ്പറിലേക്ക്, തേങ്ങ ഒതുക്കിയെടുത്തതും നന്നായി ഉടച്ചെടുത്ത തൈരും ചേര്‍ത്ത് യോജിപ്പിക്കണം. ഉപ്പ് കുറവുണ്ടെങ്കില്‍ ചേര്‍ത്ത് നൽകാം. ശേഷം കടുകും ഉണക്ക മുളകും കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കാം.
STORY HIGHLIGHT: cucumber recipe