പാഷന് ഫ്രൂട്ടും കിവിയും ഉപയോഗിച്ച് രുചികരവും ആരോഗ്യപ്രദവുമായി സ്മൂത്തിയുണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകുന്ന ഇത് പ്രാതലിനായും അല്ലാതെയും ഉണ്ടാക്കാവുന്നതാണ്.
ചേരുവകൾ
- പാഷന് ഫ്രൂട്ട് -3
- കിവി മുറിച്ചെടുത്തത്-2
- ഓട്സ് മില്‍ക്ക്-അരകപ്പ്
- തേന്‍-2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാഷന് ഫ്രൂട്ട്, കിവി മുറിച്ചത്, ഓട്സ് മില്‍ക്ക്, എന്നിവ തേനും ചേര്‍ത്തും നന്നായി ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കാം. ഇതിന് മുകളിലേയ്ക്ക് ചെറുതായി മുറിച്ച കിവിയും കുറച്ച് പാഷന് ഫ്രൂട്ടും ചേര്‍ത്ത് അലങ്കരിയ്ക്കാം.
STORY HIGHLIGHT: passion fruit-kiwi smoothie