Recipe

പതിവ് രുചികളില്‍ നിന്നും വ്യത്യസ്തമായി തയാറാക്കാം പാഷന്‍ഫ്രൂട്ട് – കിവി സ്മൂത്തി – passion fruit-kiwi smoothie

പാഷന്‍ ഫ്രൂട്ടും കിവിയും ഉപയോഗിച്ച് രുചികരവും ആരോഗ്യപ്രദവുമായി സ്മൂത്തിയുണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകുന്ന ഇത് പ്രാതലിനായും അല്ലാതെയും ഉണ്ടാക്കാവുന്നതാണ്.

ചേരുവകൾ

  • പാഷന്‍ ഫ്രൂട്ട് -3
  • കിവി മുറിച്ചെടുത്തത്-2
  • ഓട്‌സ് മില്‍ക്ക്-അരകപ്പ്
  • തേന്‍-2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാഷന്‍ ഫ്രൂട്ട്, കിവി മുറിച്ചത്, ഓട്‌സ് മില്‍ക്ക്, എന്നിവ തേനും ചേര്‍ത്തും നന്നായി ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കാം. ഇതിന് മുകളിലേയ്ക്ക് ചെറുതായി മുറിച്ച കിവിയും കുറച്ച് പാഷന്‍ ഫ്രൂട്ടും ചേര്‍ത്ത് അലങ്കരിയ്ക്കാം.

STORY HIGHLIGHT: passion fruit-kiwi smoothie