ചൂടിനെ ശമിപ്പിക്കാന്‍ എളുപ്പത്തിലൊരു സ്മൂത്തിയുണ്ടാക്കാം. ഇത് പ്രഭാതഭക്ഷണമായും വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായും കഴിക്കാം.
ചേരുവകൾ
- പഴുത്ത മാങ്ങ മുറിച്ചത് – അരക്കപ്പ്
- നേന്ത്രപ്പഴം മുറിച്ചത് -അരകപ്പ്
- പപ്പായ മുറിച്ചത് -അരകപ്പ്
- തേൻ ആവശ്യമെങ്കിൽ മാത്രം
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മാങ്ങയും പപ്പായയും നേന്ത്രപ്പഴവും വൃത്തിയാക്കി അരകപ്പ് അളവില്‍ മുറിച്ചെടുത്ത് മിക്സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് വേണമെങ്കില്‍ ഉപയോഗിക്കാം. മധുരം ആവശ്യം വരില്ല ആവശ്യമുള്ളവർക്ക് തേൻ ചേർക്കാം
STORY HIGHLIGHT: mango banana papaya smoothie