Recipe

എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം മാംഗോ ബനാന പപ്പായ സ്മൂത്തി – mango banana papaya smoothie

ചൂടിനെ ശമിപ്പിക്കാന്‍ എളുപ്പത്തിലൊരു സ്മൂത്തിയുണ്ടാക്കാം. ഇത് പ്രഭാതഭക്ഷണമായും വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായും കഴിക്കാം.

ചേരുവകൾ

  • പഴുത്ത മാങ്ങ മുറിച്ചത് – അരക്കപ്പ്
  • നേന്ത്രപ്പഴം മുറിച്ചത് -അരകപ്പ്
  • പപ്പായ മുറിച്ചത് -അരകപ്പ്
  • തേൻ ആവശ്യമെങ്കിൽ മാത്രം

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മാങ്ങയും പപ്പായയും നേന്ത്രപ്പഴവും വൃത്തിയാക്കി  അരകപ്പ് അളവില്‍ മുറിച്ചെടുത്ത് മിക്‌സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് വേണമെങ്കില്‍ ഉപയോഗിക്കാം. മധുരം ആവശ്യം വരില്ല ആവശ്യമുള്ളവർക്ക് തേൻ ചേർക്കാം

STORY HIGHLIGHT: mango banana papaya smoothie