Celebrities

‘ആ സ്ഥാനത്ത് മറ്റ് നടിമാര്‍ ആയിരുന്നെങ്കില്‍ വേറൊരു റിയാലിറ്റി ഷോ നടന്നേനെ’: രഞ്ജു രഞ്ജിമാര്‍

മേക്കപ്പ് ടീമുകള്‍ ഒന്നും പോയിട്ടില്ല

മലയാള സിനിമയിലെ വളരെ പോപ്പുലറായ മേക്കപ്പാര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. രഞ്ജു രഞ്ജിമാറിന്റെ അടുത്ത സുഹൃത്താണ് മംമ്ത മോഹന്‍ദാസ് എന്ന് അവര്‍ തന്നെ പല ഇന്റര്‍വ്യൂസിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ രഞ്ജു മംമ്തയെക്കുറിച്ചും പ്രിയമണിയെക്കുറിച്ചും പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്.

‘മംമ്ത മോഹന്‍ദാസ് എന്ന് പറഞ്ഞ ആള് എനിക്കൊരു യൂണിവേഴ്‌സിറ്റിയാണ്. ഞങ്ങള്‍ക്കിടയില്‍ യാതൊരുവിധ ഗോസിപ്പ് വര്‍ത്തമാനങ്ങളും ഇല്ല. എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ കുറച്ചു കാര്യങ്ങളുണ്ട്. ഞാന്‍ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ ചെയ്യുന്ന സമയത്ത് മംമ്ത മോഹന്‍ദാസും പ്രിയാമണിയുമാണ് ഒരുമിച്ച് ജഡ്ജ് ആയിട്ടിരിക്കുന്നത്. മേക്കപ്പ് റൂമിലും ഇവരെ രണ്ടുപേരെയും ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാനും എന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റും എപ്പോഴും പറയും, ഈ സ്ഥാനത്ത് മറ്റു രണ്ടു നടിമാര്‍ ആയിരുന്നെങ്കില്‍.. ഈ റിയാലിറ്റി ഷോ കഴിയുമ്പോള്‍ വേറൊരു റിയാലിറ്റി ഷോ ഇവിടെ നടന്നേനെ എന്ന്. കാര്യമായിട്ടും.’

‘അവിടെ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് പ്രിയാമണിക്ക് ഡ്രസ്സ് സെലക്ട് ചെയ്യുന്നത് മംമ്ത മോഹന്‍ദാസ് ആണ്. മംമ്തയ്ക്ക് ഡ്രസ്സ് സെലക്ട് ചെയ്യുന്നത് പ്രിയാമണിയാണ്. പ്രിയ മേക്കപ്പ് ചെയ്തു കഴിയുമ്പോള്‍ ഒരു പൊട്ട് വെച്ചാല്‍ കൊള്ളാം അല്ലെങ്കില്‍ അങ്ങനെ ചെയ്താല്‍ കൊള്ളാം എന്ന് പറയുന്നത് പ്രിയാമണിയാണ്. മംമ്ത റെഡി ആയിക്കഴിമ്പോള്‍ സജഷന്‍സ് പറയുന്നത് പ്രിയമണിയാണ്. അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഷൂട്ട് കഴിഞ്ഞ് ഫുഡ് കഴിക്കാന്‍ എന്റെ വീട്ടില്‍ വരും. ആ ഒരു റിലേഷന്‍ എന്ന് പറയുന്നത് ഭയങ്കരമാണ്. പ്രസന്ന മാസ്റ്റര്‍, നീരജ് ഈ നാല് പേരും കൂടി വൈകിട്ട് എന്റെ വീട്ടില്‍ വന്നു ഫുഡ് കഴിക്കും. എന്റെ വലിയ സന്തോഷമാണ് അതൊക്കെ.’

‘അപ്പോള്‍ ആ ഒരു ആത്മസൗഹൃദങ്ങള്‍ ഒന്നും എനിക്ക് വേറെ എവിടെയും കാണാന്‍ പറ്റിയിട്ടില്ല. ഞാന്‍ പലയിടങ്ങളിലും മേക്കപ്പ് ചെയ്യാന്‍ പോകുമ്പോള്‍ ആ മേക്കപ്പ് ചെയ്യുന്ന റൂമില്‍ നിന്ന് അപ്പുറത്തെ റൂമില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ഒരു താല്‍പ്പര്യം മറ്റുള്ള നടിമാര്‍ക്ക് ഞാന്‍ കണ്ടിട്ടുണ്ട്. സൗഹൃദം എന്ന് പറയുന്നത് എനിക്ക് അവിടെ നിന്ന് കിട്ടിയതാണ്. പ്രിയാമണി എന്ന് പറഞ്ഞാല്‍ ബെംഗളൂരുവില്‍ പോകുന്ന സമയത്ത് റൂം എടുക്കാന്‍ പറ്റിയില്ല, റൂം കിട്ടിയില്ല എന്നുണ്ടെങ്കില്‍ ഡയറക്റ്റ് എനിക്ക് പ്രിയ ചേച്ചിയുടെ വീട്ടിലേക്ക് പോകാം. അത്രയും ക്ലോസാണ്. എനിക്ക് തോന്നുന്നു പ്രിയ ചേച്ചിയുടെ വീട്ടില്‍ അങ്ങനെ അധികം ആള്‍ക്കാര്‍ ഒന്നും പോയിട്ടില്ല. മേക്കപ്പ് ടീമുകള്‍ ഒന്നും പോയിട്ടില്ല.’

‘എനിക്കെപ്പോള്‍ ചെന്നാലും ആ വീട്ടില്‍ ഒരു റൂം കിടക്കാന്‍ തരും. ഭക്ഷണം തരും. എനിക്ക് അവിടെ ഒരു ഡ്രൈവറെയും വണ്ടിയും തരും. ഏതു സമയത്തും എനിക്ക് വിളിക്കാം. അത്രയും ഒരു സൗഹൃദമുണ്ട്. ഏത് ജനങ്ങള്‍ക്കിടയില്‍ നിന്നും നമ്മള്‍ അവിടെ ഉണ്ടെന്ന് കണ്ടു കഴിഞ്ഞാല്‍ ഓടി നമ്മളുടെ അടുക്കലേക്ക് വരും. ഇപ്പോള്‍ മംമ്ത ആണെങ്കിലും, ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ഒരു കാലഘട്ടത്തില്‍ എന്നോടൊപ്പം പലരും ഉണ്ടാകുമെന്ന് വിശ്വസിച്ച സമയത്ത് ഇവര്‍ ആരും ഉണ്ടാവില്ല എന്ന് ഞാന്‍ മനസ്സിലാക്കി. ആ സമയത്ത് എനിക്ക് ഒരു കച്ചിത്തുരുമ്പ് ഇട്ടു തന്ന ആളാണ് മംമ്ത.’ രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

STORY HIGHLIGHTS: Renju Renjimar about Mamtha Mohandas and Priya Mani