മലയാള സിനിമ ടെലിവിഷന്‍ രംഗത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് പ്രിയങ്ക അനൂപ്. സിനിമകളിലും മറ്റും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. വലിയ ഹിറ്റായിരുന്ന പരിഭവം പാര്‍വ്വതി എന്ന പരമ്പരയിലെ പാര്‍വ്വതി എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. ഇപ്പോളിതാ തെരഞ്ഞെടുപ്പില്‍ നില്‍ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക അനൂപ്.
തിരഞ്ഞെടുപ്പിന് നില്‍ക്കാം എന്നുള്ള ഒരു തീരുമാനത്തിലേക്ക് ഞാന്‍ എത്താന്‍ ഒരു കാരണമുണ്ട്. ഞാന്‍ ഒരു ഫ്‌ളാറ്റിന്റെ 10 വര്‍ഷത്തെ സെക്രട്ടറി ആയിരുന്നു. അപ്പോള്‍ അവിടെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതായത് റോഡ് സംബന്ധമായിട്ടും കാന സംബന്ധമാ യിട്ടും മറ്റുള്ള ആള്‍ക്കാരുടെ ബുദ്ധിമുട്ട്.. അതൊക്കെ കാണുമ്പോള്‍ ഞാന്‍ എപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്തുകൊണ്ട് ഇതൊക്കെ ഒന്ന് നല്ല രീതിയില്‍ എല്ലാവര്‍ക്കും ചെയ്തു കൊടുത്തു കൂടാ എന്ന്. ശരിക്കും പറഞ്ഞാല്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് ആള്‍ക്കാരെ നമ്മുടെ ഗവണ്‍മെന്റ് ഒക്കെ നിര്‍ത്തിയിട്ടുണ്ട്. പക്ഷെ ഇതൊന്നും ചെയ്തു കൊടുക്കുന്നില്ല. അപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്, നമുക്ക് തോന്നും എന്താ അവര് ചെയ്യാത്തത് എന്ന്.
നമുക്ക് എന്തെങ്കിലും ഒരു സ്ഥാനം കിട്ടിയാല്‍ നമുക്കൊന്ന് ശരിയാക്കാം ആയിരുന്നല്ലോ എന്ന് തോന്നും. കാരണം അത്ര ദുരിതം അനുഭവിച്ചു. നമ്മള്‍ ഇത്രയും പൈസ കൊടുത്ത് താമസിച്ച ആ ഫ്‌ളാറ്റില്‍ നടക്കാന്‍ റോഡില്ല എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, കാനയില്‍ നിന്ന് വെള്ളം കയറിയിട്ടുള്ള ബുദ്ധിമുട്ട്.. ഇതൊക്കെ കാണുമ്പോള്‍ നമ്മുടെ മനസ്സിലുള്ള ഒരു വിഷമം. ഇതുപോലെ എത്രയോ കുടുംബങ്ങള്‍, ഫ്‌ളാറ്റുകള്‍ ആകട്ടെ, വീടുകള്‍ ആകട്ടെ, എറണാകുളത്ത് മഴപെയ്താല്‍ നമുക്ക് പെട്ടെന്ന് അങ്ങോട്ട് ഓടിച്ചെന്ന് ഒരു തൂമ്പ മേടിച്ച് മാറ്റി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ആയിരുന്നില്ല.’
തനിക്കെതിരെ വന്ന നെഗറ്റീവ് കമന്റ്‌സുകളെക്കുറിച്ചും പ്രിയങ്ക അനൂപ് സംസാരിച്ചു. ‘നെഗറ്റീവ് കമന്റ്സ് വായിക്കാന്‍ തന്നെ നമുക്ക് എല്ലാവര്‍ക്കും ഒരു പ്രശ്നമുണ്ടാകും. എത്ര വലിയ ബോര്‍ഡ് ആണെങ്കിലും നെഗറ്റീവ് കമന്റ്സ് നെഗറ്റീവ് കമന്റ്സ് തന്നെയാണ്. അത് ഫീല്‍ ചെയ്യും. അതില്‍ സുഖം കിട്ടുന്ന ആള്‍ക്കാര്‍ക്ക് കിട്ടിക്കോട്ടെ. അവരുടെ മനസ്സ് സന്തോഷമാണല്ലോ. എനിക്ക് ഒരു ചെറിയ ഫീലിംഗ് വന്നാലും ആ എഴുതിയ ആള്‍ക്ക് ഇത്രയും എഴുതി വിട്ടല്ലോ എന്നുള്ള ഒരു സുഖം വരും. ആ സുഖം അവര്‍ അനുഭവിച്ചു.’ ‘സ്വന്തം കുടുംബത്തിന് വരുമ്പോള്‍ പിന്നെ അവര്‍ ആലോചിക്കും, അയ്യോ അവര്‍ എത്ര വേദനിച്ചിട്ടുണ്ട് എന്ന്. ഞാന്‍ ചെയ്യാത്ത തെറ്റാണ്..അതില്‍ ഞാന്‍ 20 വര്‍ഷം നടന്നു.
എല്ലാ കാര്യങ്ങളും എല്ലാവരുമായിട്ടും പോലീസില്‍ ഇന്‍സ്പെക്ടര്‍ വിളിച്ചാലും ആരു വിളിച്ചാലും ഞാന്‍ ഹാജരായിട്ടുണ്ട്. അവസാന നിമിഷം തെളിവ് ഇല്ല എന്ന രീതിയില്‍ ഞാന്‍ നിരപരാധിയായി. എന്നെ ടാര്‍ഗറ്റ് ചെയ്തത് കാവേരിയോ കാവേരിയുടെ അമ്മയോ ഒന്നുമല്ല, ഈ നന്ദകുമാര്‍ എന്ന് പറയുന്ന ആള്‍ തന്നെയാണ്. ക്രൈം നന്ദകുമാറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു. ആ വാര്‍ത്ത വായിച്ചിട്ടാണ് ഞാന്‍ വരുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ സൈബറില്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. കാരണം എന്നെ വെച്ച് വലിയൊരു മാറ്റര്‍ ഇറക്കിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹം കൊടുത്തിരിക്കുന്നത്, ന്യൂസ് സംബന്ധമായ കാര്യവും കൂടാതെ കുറെ കാര്യങ്ങളും ചേര്‍ത്ത് പുള്ളിയുടെ ഒരു ചാനലില്‍ ഒരു വാര്‍ത്ത കൊടുത്തു.’, പ്രിയങ്ക അനൂപ് പറഞ്ഞു.
STORY HIGHLIGHTS: Priyanka Anoop kerala election