ചേരുവകൾ
കടലമാവ് 2 കപ്പ്
കായപ്പൊടി 1 നുള്ള്
ഉപ്പ്
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
വെള്ളം
ഇവ എല്ലാം കൂടി ഇഡ്ലി മാവിന്റെ അയവിൽ മിക്സാക്കി അരിപ്പകയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.
കടലമാവ് 1 കപ്പ്
അരിപ്പൊടി 1/4 കപ്പ്
മുളകുപൊടി 1 ടീസ്പൂൺ
കായപ്പൊടി 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
വെള്ളുള്ളി 4 അല്ലി
കറിവേപ്പില 1 പിടി
പൊട്ടുകടല 1 കപ്പ്
കപ്പലണ്ടി 1 കപ്പ്
ചുവന്ന മുളക് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കണം.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ് മുളക്പൊടിയും 1/4 ടീസ്പൂണ് കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.