ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അല്‍പ്പം മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. വീട്ടില്‍ ഉണ്ടാകുന്ന ചേരുവകള്‍ മാത്രം ചേർത്ത് തേങ്ങാഹല്‍വ ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ
- തേങ്ങാപ്പാല്‍ – 1 കപ്പ്
- കോണ്‍ഫ്ലോര്‍ – 2 സ്പൂണ്‍
- വെള്ളം – കാല് കപ്പ്
- പഞ്ചസാര – 1 കപ്പ്
- നെയ്യ് – 2 സ്പൂണ്‍
- അണ്ടിപ്പരിപ്പ് – 10 എണ്ണം
തയ്യാറാക്കുന്ന വിധം
തേങ്ങയും ഏലക്കായും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തേങ്ങാപ്പാല്‍ ആക്കി എടുക്കുക. ശേഷം കോണ്‍ഫ്ലോറില്‍ വെള്ളം ചേര്‍ത്ത് നന്നായി കലക്കിയെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന കോണ്‍ഫ്ലോര്‍ മിക്സും തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി ഇളക്കുക.
ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യ് ഒഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇടുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാല്‍-കോണ്‍ഫ്ലോര്‍ മിശ്രിതം ഇതിലേക്ക് ഒഴിച്ച് ഇടവിടാതെ ഇളക്കുക. കുറുകി വരുമ്പോള്‍ ഇതിലേക്ക് പഞ്ചസാര ഇടുക. ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കുക. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന സമയത്ത് ഇറക്കി മാറ്റി വയ്ക്കുക.
STORY HIGHLIGHT: coconut halwa