ചെന്നൈയില്‍ കരിക്കിന് വെള്ളം ഉപയോഗിച്ച് ഉണ്ടാകാറുള്ള സ്പെഷല്‍ ജെല്ലി ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും ഈ സ്പെഷ്യൽ ജെല്ലി.
ചേരുവകൾ
- കരിക്കിന് വെള്ളം – 2 കപ്പ്
- അഗർ അഗർ പൊടി (അർബൻ പ്ലാറ്റർ) – 2 ടീസ്പൂൺ
- ഉപ്പ് – 1 നുള്ള്
- പഞ്ചസാര – 1/4 കപ്പ്
- ബേസിൽ / സബ്ജ വിത്തുകൾ – 1.5 ടീസ്പൂൺ കുതിർത്തത്
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് ഇളം കരിക്കിന് വെള്ളം ഒഴിച്ച്, അതിലേക്കു പഞ്ചസാരയും ഉപ്പും മിക്സ് ചെയ്തതിനു ശേഷം അഗർ അഗർ പൊടി ചേർത്തു നന്നായി ഇളക്കുക. ചെറിയ തീയിൽ വച്ച്, 3-4 മിനിറ്റ് തുടര്‍ച്ചയായി ഇളക്കി ചൂടാക്കുക.
ഗ്ലാസ് പാത്രത്തിലേക്ക് ഒഴിച്ച ശേഷം, മുകളില്‍ കുതിര്‍ത്ത ബേസിൽ/സബ്ജ വിത്തുകൾ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യാം. 5 മിനിറ്റിനു ശേഷം റഫ്രിജറേറ്ററിലേക്കു മാറ്റുക, മൂടിവയ്ക്കാന്‍ മറക്കരുത്.
STORY HIGHLIGHT: coconut jelly