തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീനയെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
തപാൽ വകുപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഞാറക്കൽ സ്വദേശിയിൽ നിന്ന് 1,05,000 രൂപയും ചക്യാത്ത് സ്വദേശിനിയിൽ നിന്ന് 8,00,000 രൂപയുമാണ് ഇവർ തട്ടിയെടുത്തത്.
പണം കൈപ്പറ്റിയിട്ടും ജോലി വാങ്ങി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്യാത്ത സാഹചര്യത്തിൽ എറണാകുളം തൃപ്പൂണിത്തറ സ്വദേശിനി കളമശ്ശേരി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടിയത്. കളമശേരി സ്റ്റേഷനിൽ മേരി ഡീനയ്ക്കെതിരെ മുമ്പും സമാനമായ കേസ് നിലവിൽ ഉണ്ട്.
STORY HIGHLIGHT: kochi woman arrested postal job scam