കുട്ടികളിലും, അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറല്‍ ഡവലപ്‌മെന്റല്‍ ഡിസോഡറാണ് എഡിഎച്ച്ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍). എഡിഎച്ച്ഡി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി ഇവ മൂന്നും എഡിഎച്ച്ഡിയുള്ള ഒരാളില്‍ പ്രകടമാകാം. എന്നാൽ എ.ഡി.എച്ച്.ഡി വരാൻ എന്താണ് കാരണമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ല.
എന്താണ് എ.ഡി.എച്ച്.ഡി
ആറ് പ്രധാന ന്യൂറോ ഡെവലപ്മെന്‍റ് ഡിസോർഡറുകളിൽ ഒന്നാണ് എ.ഡി.എച്ച്.ഡി. കുട്ടികളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മെന്‍റൽ ഡിസോർഡർ. അഞ്ചു മുതൽ എട്ട് ശതമാനം വരെ കുട്ടികളിൽ ഇത് കണ്ടുവരുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ആൺകുട്ടികളിലാണ് പെൺകുട്ടികളെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നത്. എ.ഡി.എച്ച്.ഡി മുതിർന്നവരിൽ പെട്ടെന്ന് ഉണ്ടാകുന്ന ഡിസോർഡർ അല്ല. ചെറുപ്രായത്തിൽ കണ്ടുപിടിക്കപ്പെടാതെയോ ചികിത്സിക്കാതെയോ കിടന്ന രോഗാവസ്ഥ മുതിർന്ന പ്രായത്തിൽ പലതരത്തിൽ രൂക്ഷമാകുമ്പോഴായിരിക്കും എ.ഡി.എച്ച്.ഡി ഉണ്ടെന്ന് മനസ്സിലാകുന്നതും വൈദ്യസഹായം തേടുന്നതും.
കാരണങ്ങള്‍
ജനിതകപരമായും പാരിസ്ഥിതികപരമായും ഒന്നിലധികം കാരണങ്ങള്‍ക്കൊണ്ട് എഡിഎച്ച്ഡി ഉണ്ടാകാം. എങ്കിലും എഡിഎച്ച്ഡിക്കുള്ള യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനിതകപരമായി മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും എഡിഎച്ച്ഡി ഉണ്ടെങ്കില്‍ കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതോടൊപ്പം ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തെറ്റായ ഭക്ഷണശീലവും എഡിഎച്ച്ഡിക്ക് കാരണമാകാം. മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം ചെറുപ്പത്തിലുണ്ടായിരുന്ന എഡിഎച്ച്ഡി പ്രായപൂര്‍ത്തിയായ ശേഷവും നിലനില്‍ക്കുന്നതാണ്. ജനിതകമോ പാരിസ്ഥിതികമോ ഇവയില്‍ ഏതു കാരണങ്ങള്‍കൊണ്ടാണ് എഡിഎച്ച്ഡി ഉണ്ടാകുന്നതെന്നു വ്യക്തമായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും ഇവയിലേതെങ്കിലും എഡിഎച്ച്ഡിക്ക് കാരണമാകാം.
ലക്ഷണങ്ങൾ
കുട്ടികളിൽ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഒരിടത്ത് കൂടുതൽ നേരം അടങ്ങിയിരിക്കാൻ കഴിയാത്ത ഹൈപ്പർ ആക്ടിവിറ്റി, പെരുമാറ്റപ്രശ്നങ്ങൾക്ക് കാരണമാകുന്ന എടുത്തുചാട്ടം എന്നിവയാണവ. ഓരോരുത്തരിലും വ്യത്യസ്തമാണ് ലക്ഷണങ്ങൾ. ഇത് കൂടാതെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, ചുമതലകള്‍ നിര്‍വഹിക്കാനോ അവയ്ക്ക് നേതൃത്വം നല്‍കാനോ കഴിയാത്ത അവസ്ഥ, ഒന്നിലധികം കാര്യങ്ങള്‍ ഓര്‍ത്ത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുക, ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകുക, അലസത, ഭയം, വിഷാദം എന്നിവയും ഇതിന്റെ ലക്ഷണങ്ങൾ ആണ്.
STORY HIGHLIGHT: know about adhd