കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 56,960 രൂപയായി. ഗ്രാമിനാകട്ടെ 25 രൂപ കൂടി 7,120 രൂപയിലെത്തി. കഴിഞ്ഞ ദിവസം 56,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ആഗോള വിപണിയിലെ ഡിമാന്റിനൊപ്പം കറൻസി മൂല്യത്തിലെ വ്യതിയാനം, ഡോളറിന്റെ മുന്നേറ്റം എന്നിവയാണ് സ്വർണ വിലയെ സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 2656 ഡോളറിലാണ്. എംസിഎക്സിലാകട്ടെ പത്ത് ഗ്രാം സ്വർണത്തിന്റെ വില 76,307 രൂപ നിലവാരത്തിലുമെത്തി.
content highlight: gold-price-soars-again-in-kerala