രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചു പൂട്ടണമെന്ന് ശുപാർശ ചെയ്ത് ദേശീയ ബാലവകാശ കമ്മീഷൻ. വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കിൽ അവയ്‌ക്കുള്ള സംസ്ഥാന ധനസഹായം നിർത്താനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു.
സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്ന് പതിനൊന്ന് അധ്യായങ്ങളുള്ള കത്തിലൂടെ ആവശ്യപ്പെടുന്നു.
മദ്രസകളില്‍ പഠിക്കുന്ന മുസ്‌ലിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നു.
‘വിശ്വാസത്തിൻ്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എൻസിപിസിആർ ഈ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള എല്ലാ കുട്ടികളുടെയും മൗലികാവകാശത്തിന് മുൻഗണന നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത്തരം തീരുമാനങ്ങള്‍ അന്ധമായി നടപ്പിലാക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി വക്താവ് എ.കെ ബാജ്‌പെയ് പ്രതികരിച്ചു.
STORY HIGHLIGHT: ncpcr suggests stopping govt funding for madrasas