‘മോഹം കൊണ്ടു ഞാൻ…..’ ഹിറ്റ് ഗാനം വീണ്ടും വേദിയിൽ ആലപിച്ച് പി ജയചന്ദ്രൻ. കണ്ണും മനസ്സും നിറഞ്ഞാസ്വദിച്ച് ആരാധകർ. ഒരാഴ്ച മുൻപ് തൃശൂർ ടൗൺ ഹാളിലെ വേദിയിൽ നിറഞ്ഞ കൈ യ്യടികളോടെ സ്വീകരിക്കപ്പെട്ട ഗാനം സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് പി.ജയചന്ദ്രൻ പാട്ടു പാടിയത്. കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ വിഡിയോ വളരെ വേഗമാണ് വൈറലായത്. ‘എന്നും മധുരമീ നാദം’ എന്നാണ് ഗായകൻ സുദീപ് കുമാർ വിഡിയോയ്ക്ക് താഴെ കുറിച്ച കമന്റ്. വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് വമെന്റുകളുമായി എത്തിയത്. ഭാവഗായകന്റെ ശബ്ദത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് ആരാധകർ കുറിച്ചു.
ജോൺസനെയും ഔസേപ്പച്ചനെയും ദേവരാജന് പരിചയപ്പെടുത്തിയതു താനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും എന്നാൽ, അവർ ഉണ്ടാക്കിയ വളർച്ച അവരുടെ കഴിവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നുകൊണ്ടുള്ള മറുപടി പ്രസംഗത്തിനു ശേഷം പെട്ടെന്ന് അദ്ദേഹം പാടുകയായിരുന്നു. പ്രായം തളർത്താത്ത ഭാവഗായകന് ഇന്നും ആരാധകർ ഏറെയാണ്.
STORY HIGHLIGHT: p jayachandran viral thrissur performance