കൊച്ചിയിലെ ഒരു കഫേയിൽ നിന്ന് കഴിച്ച ഫ്രഞ്ച് ടോസ്റ്റിലാണ് രശ്മിക വീണുപോയത്. കഴിച്ച ഈ വിഭവത്തെ കുറിച്ചുള്ള അഭിപ്രായം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
ചേരുവകൾ
- ബ്രെഡ് – 3 കഷ്ണങ്ങൾ
- മുട്ട – 1
- പഞ്ചസാര – 1 ടീസ്പൂൺ
- പാൽ – 1/3 കപ്പ്
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പാലും പഞ്ചസാരയും ഉപ്പും ചേർത്ത് മുട്ട അടിച്ചെടുക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കിയ ശേഷം വെണ്ണ പുരട്ടുക. അടിച്ചു വെച്ചിരിക്കുന്ന പാൽ പഞ്ചസാരയും മുട്ടയും ചേർത്തത് ബ്രെഡിൻ്റെ ഇരുവശവും തേച്ച് ചൂടായ പാനിൽ വെയ്ക്കണം. ഇരുവശവും ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. തയ്യാറായ ഈ ബ്രെഡ് ടോസ്റ്റുകൾ ഒരു ഗ്ലാസ് പാലിനൊപ്പം സെർവ്വ് ചെയ്യാം.
STORY HIGHLIGHT: rashmika mandanna tastes delicious french toast