രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി മിച്ചം വന്നിട്ടുണ്ടോ? പാഴാക്കണ്ട. മിച്ചംവരുന്ന ഇഡ്ഡലികൊണ്ട് വൈവിധ്യമാര്‍ന്ന, രുചികരമായ വിഭവങ്ങള്‍ തയാറാക്കാം. വെറൈറ്റി ആയൊരു ഇഡലി മസാല തയാറാക്കാം.
ചേരുവകൾ
- ഇഡ്ഡലി – 5 എണ്ണം(ചതുരത്തില്‍ ചെറിയ കഷണങ്ങളാക്കിയത്)
- സവാള- 1 എണ്ണം(കൊത്തിയരിഞ്ഞത്)
- തക്കാളി- 1 ചെറുതായരിഞ്ഞത്
- മുളകുപൊടി – 1 ടീസ്പൂണ്‍
- മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
- ഗരംമസാല – 1/2 ടീസ്പണ്‍
- മല്ലിയില അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്ക് സവാളയിട്ട് അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ തക്കാളി ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന ഇഡ്ഡലി ചേര്‍ത്ത് യോജിപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കിയ ശേഷം മല്ലിയില വിതറി വിളമ്പാം.
STORY HIGHLIGHT: Masala Idli