India

എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്കുനേരെ വീണ്ടും ബോംബ് ഭീഷണി; ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി | air-india-mumbai-newyork-flight-bomb-threat

air-india-mumbai-newyork-flight-bomb-threat

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാത്രി രണ്ട് മണിയോടെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം.

‘‘മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിനു സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ ഇപ്പോൾ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ട് ഒഴിവാക്കാൻ ജീവനക്കാർ നടപടികൾ സ്വീകരിക്കുകയാണ്’’– എയർ ഇന്ത്യ വക്താവ് അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ പ‌രിശോധനകൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മസ്കറ്റിനുള്ള വിമാനം പുലർച്ചെ രണ്ടുമണിക്ക് പുറപ്പെടേണ്ടിയതായിരുന്നു. പരിശോധനയ്ക്കുശേഷം ഒൻപതുമണിയോടെ യാത്ര പുറപ്പെട്ടു പ്രാദേശിക സമയം 9.45ന് മസ്കറ്റിലെത്തി. പുലർച്ചെ 2.05നായിരുന്നു ജിദ്ദയിലേക്കുള്ള വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് ഇതുവരെയും പുറപ്പെട്ടിട്ടില്ല.

അതിനിടെ, മുംബൈ ഹൗറ ട്രെയിനിനു (12809) നേർക്കും തിങ്കളാഴ്ച പുലർച്ചെ ബോംബ് ഭീഷണിയുണ്ടായി. നാലുമണിക്ക് ജൽഗാവ് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ പരിശോധന നടത്തി. സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താത്തതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ മാസവും ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം വിമാനത്തിലെ വാഷ്‌റൂമില്‍ നിന്നാണ് കണ്ടെടുത്തത്.

content highlight: air-india-mumbai-newyork-flight-bomb-threat