കൊളാബയിലെ 200 കോടി വിലമതിക്കുന്ന ആഡംബര വീടും പ്രൈവറ്റ് ജെറ്റും, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ് ടൈപ്പ് അടങ്ങുന്ന ആഡംബര വാഹനങ്ങളുടെ ശേഖരം ഉണ്ടായിട്ടും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇപ്പോഴിതാ രത്തൻ ടാറ്റയുടെ മുൻകാല ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടും ലളിതമായ ജീവിതമാണ് രത്തൻ ടാറ്റ നയിച്ചിരുന്നത്. ക്വാർഡ്സ് പവറുളള വിക്ടോറിനോക്സ് സ്വിസ് ആർമി റീക്കൺ ഒരു വാച്ച് ധരിച്ച രത്തൻ ടാറ്റയുടെ ചിത്രമാണ് ചർച്ചയാകുന്നത്. കോടികൾ വിലമതിക്കുന്ന ഔട്ട്ഫിറ്റുകൾ കൊണ്ട് ശതകോടീശ്വരൻമാർ വ്യത്യസ്തമാകുന്ന ഈ കാലത്താണ് രത്തൻ അധികം വിലയില്ലാത്ത വാച്ച് ധരിച്ചിരുന്നത്. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും പുതിയ സ്റ്റാർട്ട് അപ്പുകൾക്കും പണം നിക്ഷേപിച്ച് അദ്ദേഹം മറ്റുളള വ്യവസായികളിൽ നിന്ന് വ്യത്യസ്തനായി. പ്ലാസ്റ്റിക് കെയ്സിൽ പ്രസ് ഓൺ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. 3,6,9 എന്നീ സംഖ്യകൾ ബോൾഡായിട്ട് രേഖപ്പടുത്തിയിട്ടുളള വാച്ചിന് ഏകദേശം 10,328 രൂപയാണ് വില.