2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ട് മൂന്ന് പേര്. ടര്‍ക്കിഷ്-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരന്‍ അസമോഗ്ലു, അമേരിക്കയിലെ മാസച്യൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ബ്രിട്ടിഷ് വംശജന് പ്രഫ. സൈമണ്‍ ജോണ്സണ്, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫ. ജെയിംസ് എ. റോബിന്‍സണ്‍ എന്നിവര്‍ സാമ്പത്തിക നോബേല്‍ നേടിയപ്പോഴും വിഷയത്തില്‍ കാതലായ വ്യത്യാസമില്ല. ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്നതിന്റെ കാരണങ്ങളാണ് ഇവര്‍ പഠനത്തിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്തതെന്ന് നോബേല്‍ സമിതി പറയുന്നു.
BREAKING NEWS
The Royal Swedish Academy of Sciences has decided to award the 2024 Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel to Daron Acemoglu, Simon Johnson and James A. Robinson “for studies of how institutions are formed and affect prosperity.”… pic.twitter.com/tuwIIgk393— The Nobel Prize (@NobelPrize) October 14, 2024
രാഷ്ട്രീയ സ്ഥാപനങ്ങള്‍ രൂപീകരിക്കപ്പെടുകയും മാറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനുള്ള പുരസ്കാര ജേതാക്കളുടെ മാതൃകയില്‍ മൂന്ന് ഘടകങ്ങളുണ്ട്. ആദ്യത്തേത് വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു, ഒരു സമൂഹത്തില്‍ (എലൈറ്റ് അല്ലെങ്കില്‍ ബഹുജനങ്ങള്‍) തീരുമാനമെടുക്കാനുള്ള അധികാരം ആര്‍ക്കാണ് എന്നതിനെക്കുറിച്ചുള്ള തര്‍ക്കമാണ്. രണ്ടാമത്തേത്, ഭരണനേതൃത്വത്തെ അണിനിരത്തിയും ഭീഷണിപ്പെടുത്തിയും അധികാരം വിനിയോഗിക്കാന്‍ ചിലപ്പോള്‍ ബഹുജനങ്ങള്‍ക്ക് അവസരമുണ്ട്; ഒരു സമൂഹത്തിലെ അധികാരം തീരുമാനങ്ങളെടുക്കാനുള്ള ശക്തിയേക്കാള്‍ കൂടുതലാണ്. മൂന്നാമത്തേത് പ്രതിബദ്ധത പ്രശ്നമാണ്, അതിനര്‍ത്ഥം വരേണ്യവര്‍ഗത്തിന് തീരുമാനമെടുക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് കൈമാറുക എന്നതാണെന്ന് നോബേല്‍ സമിതി വിലയിരുത്തി. ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ബാങ്ക് ഓഫ് സ്വീഡന് സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം എന്നാണ് ഈ അവാര്‍ഡ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ഡൈനാമൈറ്റ് കണ്ടുപിടിച്ച് അഞ്ച് നൊബേല്‍ സമ്മാനങ്ങള്‍ സ്ഥാപിച്ച 19-ാം നൂറ്റാണ്ടിലെ സ്വീഡിഷ് വ്യവസായിയും രസതന്ത്രജ്ഞനുമായ നോബലിന്റെ സ്മാരകമായി സെന്‍ട്രല്‍ ബാങ്ക് ഇത് സ്ഥാപിച്ചു. 1969-ല്‍ റാഗ്നര്‍ ഫ്രിഷ്, ജാന്‍ ടിന്‍ബര്‍ഗന്‍ എന്നിവരായിരുന്നു ആദ്യ ജേതാക്കള്‍.
ഡാരന്‍ അസമോഗ്ലു, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ 1967ല്‍ ജനനം. 1992ല്‍ യുെകയിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍നിന്ന് പിഎച്ച്ഡി നേടി. നിലവില്‍ യുഎസിലെ മാസച്യുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഫസര്‍. സൈമണ്‍ ജോണ്സണ്, യുകെയിലെ ഷെഷീല്‍ഡില്‍ 1963ല്‍ ജനനം. 1989ല്‍ യുഎസിലെ മാസച്യുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് പിഎച്ച്ഡി നേടി. ഇപ്പോള്‍ യുഎസിലെ മാസച്യുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഫസര്‍. ജെയിംസ് എ. റോബിന്‍സണ്‍, 1960ല്‍ ജനനം. 1993ല്‍ യുഎസിലെ ന്യൂ ഹാവനിലെ യേല്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടി. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ പ്രഫസര്‍.