“എടാ പോത്തു തിന്നുന്നതെന്താ..
പുല്ല്’. അപ്പൊ പോത്ത് വെജിറ്റേറിയൻ …
പോത്തിനെ തിന്നുന്ന
നമ്മളോ പ്യുവർ വെജിറ്റേറിയൻ …”
തമ്പായി സാറിൻ്റെ ഈ കണ്ടുപിടുത്തം എത്ര ശരിയല്ലേ? – ആലോചിച്ചു നോക്കൂ…
ഇത്തരം നിരവധി ചോദ്യങ്ങളുടേയും, സംശയങ്ങളുടേയും ഉത്തരങ്ങൾ നൽകുന്ന ചിത്രമാണ് പൊറാട്ടുനാടകം. അനശ്വരനായ സിദ്ദിഖ് അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ് സഫ്രോൺ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. എമിറേറ്റ് സ്പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ കൗതുകകരമായ ഒരു രംഗമാണ് പോത്തിനെ കഴിക്കുന്നവർ പ്യൂവർ വെജിറ്റേറിയൻ ആണെന്ന കണ്ടുപിടുത്തം നടക്കുന്നത്.
ഇനിയുമുണ്ട് ചില കാര്യങ്ങൾ. രാമായണം എഴുതിയതു ഞങ്ങടെ ജാതിക്കാരായ ചിലരാണന്നുപറയുന്ന കറവക്കാരൻ ഇങ്ങനെ നിരവധി കൗതുകങ്ങൾ ഈ ട്രയിലറിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗമായി മാറിയിരിക്കുകയാണ് ഈ ട്രയിലർ.
https://youtu.be/U0PPCdQCQVU?si=AANj7SvlktH7vd1V
കേരള- കർണ്ണാടക അതിർത്തി ഗ്രാമത്തിൽ ഗോപാലപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ആ നാട്ടിലെ പ്രാചീനമായ കലാരൂപങ്ങളും കോർത്തിണക്കി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ ഒരു നാടിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ അബുവിൻ്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ബാങ്കിൻ്റെ ജപ്തിഭീഷണി വരെ നിലനിൽക്കുന്ന അബുവിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മണിക്കുട്ടി എന്ന ഒരു പശു കടന്നു വരുന്നതോടെയാണ് കഥാഗതിയിൽ വഴിത്തിരിവുണ്ടാക്കുന്നത്. മുസ്ലീം സമുദായത്തിൽപ്പെട്ട അബുവിന് ഈ പശു ഗോമാതാവിൻ്റെ സ്ഥാനത്താകുന്നതോടെയാണ് ചിത്രത്തിൽ പുതിയ സംഭവങ്ങൾ ഉരിത്തിരിയുന്നത്.
സൈജുക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്. മുരുകനെ ധർമ്മജൻ ബോൾഗാട്ടിയും അവതരിപ്പിക്കുന്നു. രാഹുൽ മാധവ് , രമേഷ് പിഷാരടി, നിർമ്മൽ പാലാഴി, സുനിൽ സുഗതരാജേഷ് അഴിക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട് സിബി തോമസ്. ഫൈസൽ, ചിത്രാ ഷേണായ്, ജിജിന, ഐശ്വര്യ മിഥുൻ, ഷുക്കൂർ.അനിൽ ബേബി, ശിവദാസ് മട്ടന്നൂർ ‘ചിത്രാ നായർ, ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്.
കോ – പ്രൊഡ്യൂസർ – ഗായത്രി വിജയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – നാസർ വേങ്ങര .
മോഹൻലാൽ, ഈശോ, എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും. ഈ വർഷത്തെ ഹാസ്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് അർഹനായ സുനീഷ് വാരനാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – ഹരിനാരായണൻ, ഫൗസിയ അബുബേക്കർ.
സംഗീതം – രാഹുൽ രാജ്.
ഛായാഗ്രഹണം – നൗഷാദ് ഷെരീഫ്.
എഡിറ്റിംഗ് രാജേഷ് രാജേന്ദ്രൻ.
കലാസംവിധാനം – സുജിത്രാലവ്
മേക്കപ്പ് – ലിബിൻ മോഹൻ
കോസ്റ്റ്യും – ഡിസൈൻ – സൂര്യ രാജശ്രീ,
നിശ്ചല ഛായാഗ്രഹണം – രാംദാസ് മാത്തൂർ.
ചിഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മാത്യൂസ് –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ആൻ്റെണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല
ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു.