ഈ ഒരു വ്യത്യസ്തമായ പലഹാരത്തിനുള്ള പ്രധാന ചേരുവ കപ്പ ആണ്. ഏറെ രുചികരമായ രീതിയിൽ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. പലസ്ഥലങ്ങളിലും ഈ വിഭവത്തിന് പല പേരുകളാണ് ഉള്ളത് എങ്കിലും പൊതുവേ ഈയൊരു പേരിലാണ് ഇത് അറിയപ്പെടുന്നത്.
ചേരുവകൾ
കപ്പ 1/2 കിലോ
ഇത് തീപ്പെട്ടിക്കൊലിന്റെ ആകൃതി പോലെ നീളത്തിൽ അരിഞ്ഞു വെക്കുക
കുറച്ച നേരം ഉപ്പു വെള്ളത്തില ഇട്ടു വെച്ചാൽ നന്നായിരിക്കും
അരിപ്പൊടി – 1/2 കപ്പ്
കടലപ്പൊടി – 1/2 കപ്പ്
മൈദ – 2 tablespoon
ഉപ്പ്
മഞ്ഞള്പൊടി – 1/2 ടീസ്പൂണ്‍
പച്ചമുളക് -2 എണ്ണം
മുളകുപൊടി – 2 ടീസ്പൂണ്‍
ഇഞ്ചി -വെളുത്തുള്ളി ചതച്ചത് – 1 tablesppon
കറിവേപ്പില
മല്ലിയില
കായം – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞു പൊടികളും ചേർത്ത് അല്പം വെള്ളം ചേർത്ത് പേസ്റ്റ് പോലെയാക്കുക . ശേഷം കപ്പ കഷ്ണങ്ങൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക . വെള്ളം കൂടി പോവരുത് . ചൂടായ എണ്ണയിലേക് ഓരോ പിടി കപ്പ ഇട്ടു ഇരു വശവും മൊരിച്ച് കോരുക .