Recipe

ബ്രഡ് പക്കോഡ രുചിയോടെ ഉണ്ടാക്കാം

ബ്രെഡ് എപ്പോഴും വീടുകളിൽ സുലഭമായുള്ള ഒന്നായിരിക്കും തിളക്കുമ്പോഴേക്കും ബ്രഡ് വെച്ച് എന്തെങ്കിലും ഒരു സ്നാക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത്തരത്തിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ബ്രെഡ് പക്കോടയേ കുറിച്ചാണ് പറയുന്നത്

ചേരുവകള്‍

ബ്രെഡ് – സ്ലൈസ് നാല്
അരിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
കടലമാവ് – അരക്കപ്പ്
ഉരുളക്കിഴങ്ങ് നുറുക്കിയത് – മൂന്ന് ടേബിള്‍സ്പൂണ്‍
സവാള നുറുക്കിയത് – മൂന്ന് ടേബിള്‍സ്പൂണ്‍
തക്കാളി നുറുക്കിയത് – മൂന്ന് ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – രണ്ട്
ടൊമാറ്റോ സോസ് – രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങനീര് – രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

വലിയ ബൗളില്‍ ബ്രെഡ് ഇട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കുക.
ഇതിലേക്ക് അരിപ്പൊടി, കടലമാവ്, ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, ചെറുനാരങ്ങനീര്, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അല്പം വെള്ളം തൂവിക്കൊടുത്ത് നന്നായി കുഴയ്ക്കണം. ശേഷം ഒരു കടായിയില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്ബോള്‍ ചെറിയ ഉരുളകളാക്കി പക്കോടയിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ മൊരിച്ചെടുക്കുക. ഇത് ചട്‌നിയോ സോസോ കൂട്ടി കഴിക്കാം