തട്ടുകട ഭക്ഷണം ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ സ്വാദിഷ്ടമായ ഈ ഗ്രീൻ പീസ് മുട്ട തോരൻ വീട്ടിൽ തയ്യാറാക്കിനോക്കൂ. കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- മുട്ട – 3
- വേവിച്ച ഗ്രീൻപീസ് – 5 ടീസ്പൂൺ
- ഉള്ളി – 1 ഇഞ്ചി
- സവാള
- 1 ടീസ്പൂൺ പച്ചമുളക്
- കുരുമുളക് പൊടി – 2 നുള്ള് (ഓപ്റ്റ്)
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഗ്രീൻപീസ് 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. പിന്നെ പാകമാകുന്നത് വരെ വേവിക്കുക. അധികം വേവിക്കരുത്. ഒരു കടായിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി, അരിഞ്ഞ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് സുതാര്യമാകുന്നതുവരെ വഴറ്റുക. ശേഷം ഉപ്പ് ചേർത്ത് ഇളക്കുക. ഇനി മുട്ട ഓരോന്നായി ചേർത്ത് സ്ക്രാബിൾ ചെയ്യുക. ശേഷം വേവിച്ച ഗ്രീൻ പീസ് ചേർത്ത് നന്നായി ഇളക്കുക. ഉള്ളി വളയങ്ങൾ, തക്കാളി കഷണങ്ങൾ, നാരങ്ങ കഷണങ്ങൾ എന്നിവ ഉപയോഗിച്ച് വിളമ്പുക.