കൊച്ചി: മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകാതെ യുജിസി. ഓട്ടോണമസ് പദവി അംഗീകാരം 2020 മാർച്ച് വരെ മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി വിവരാവകാശ നിയമം വഴി എടുത്ത രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഓട്ടണോമസ് പദവി നഷ്ടമായതോടെ 2020 മാര്‍ച്ചിന് ശേഷം കോളേജ് നടത്തിയ പരീക്ഷകള്‍ അസാധുവാകും. മഹാരാജാസ് കോളേജിന്റെ അഫിലിയേഷൻ എം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ഓട്ടോണമസ് പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും യുസിസി നിവേദനം നൽകിയതായാണ് റിപ്പോർട്ട്.
കോളേജിന്റെ ഓട്ടോണമസ് പദവിയുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങളില്‍ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. കോളേജ് അധികൃതര്‍ യഥാസമയം യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം കളവെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി വ്യക്തമാക്കുന്നു. യുജിസി യുടെ അംഗീകാരമില്ലാതെയാണ് 2020 മാര്‍ച്ച് മുതല്‍ കോളേജ് പ്ര