ചേരുവകൾ :
- കടലമാവ് – 3 cup
- ജീരകം – 3 tsp
- എണ്ണ – ആവിശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- കാരറ്റ് – 1 എണ്ണം
- പച്ച ചീര ഇല – 5 എണ്ണം
- ബീറ്റ്റൂട്ട് – പകുത
- പഞ്ചസാര – 1 1/2 കപ്പ്
- വെള്ളം – മുക്കാൽ കപ്പ്
- ഏലക്ക പൊടി – 1 ടീസ്പൂൺ
തയ്യാറാകുന്ന വിധം :
ആദ്യം മുന്ന് ജ്യൂസ് തയാറാക്കി എടുക്കണം. അതിനു കാരറ്റ് ചെറുതായി അരിഞ്ഞു മിക്സിയിൽ ഇട്ടു അരച്ചു അരിച്ചു എടുക്കണം. ഇതുപോലെ ചീര ജ്യൂസും ബീറ്റ്റൂട്ട് ജ്യൂസും തയാറാക്കി എടുക്കണം. ഇനി ഒരു ബൗളിൽ ഒരു കപ്പു കടലമാവ് എടുത്തു അതിൽ ഒരു ടീസ്പൂൺ ജീരകവും അര ടേബിൾസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ഇട്ടു മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കാരറ്റ് ജ്യൂസ് ഒഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴച്ചു എടുക്കണം. ഇതുപോലെ
വേറെ രണ്ടു ബൗളിൽ മാവു എടുത്തു ബീറ്റ്റൂട്ട് ജ്യൂസും ചീര ജ്യൂസും ഒഴിച്ച് കുഴച്ചു എടുക്കണം. ഇനി കുഴച്ചു വെച്ച മൂന്ന് മാവും ചപ്പാത്തിടെ കൂട്ട് പരത്തി ഡയമണ്ട് ഷേപ്പിൽ കട്ട് ചെയ്തു എടുക്കണം. ഇനി ഇത് എണ്ണയിൽ വറത്തു എടുക്കണം. ഇനി ഒരു പാനിൽ പഞ്ചസാരയും വെള്ളവും ഒഴിച്ചു നൂൽ പരുവത്തിൽ തിളപ്പിച്ചു എടുക്കണം ഇനി തീ അണച്ച ശേഷം ഡയമണ്ട് കട്ട് ഇട്ടു നല്ലതായിട്ടു ഇളക്കി കൊടുക്കണം.. തണുത്തതിനു ശേഷം ഇതു കഴിക്കാവുന്നത് ആണ്.