വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിഎസ് ഉദ്യോഗസ്ഥയായ ഭാഗ്യശ്രീ നവ്തേക്കിനെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കേസെടുത്തു. 1200 കോടി രൂപയുടെ തട്ടിപ്പിനായി വ്യാജരേഖ ചമച്ചതും തെറ്റായ രേഖകളുമായി ബന്ധപ്പെട്ടതുമാണ് കേസ്. നവ്തേക്കിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി, 466, 474, 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎസ് നവ്തേക്കിനെതിരെയുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണ്?
2020 മുതല്‍ 2022 വരെ ജല്‍ഗാവ് ആസ്ഥാനമായുള്ള ഭായിചന്ദ് ഹിരാചന്ദ് റെയ്സോണി ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് 1,200 കോടി രൂപയുടെ അഴിമതി നടന്ന സംഭവത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഭാഗ്യശ്രീ നവ്തേക്കാണ്. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, അഴിമതി അന്വേഷണത്തിലും മറ്റ് അജ്ഞാതര്‍ക്കെതിരെയും നടപടിക്രമങ്ങളിലെ ഭാഗ്യശ്രീ വീഴ്ചകള്‍ വരുത്തിയതായി കണ്ടെത്തി. തുടര്‍ന്നുള്ള സിഐഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റില്‍ പൂനെ പോലീസ് ഭാഗ്യശ്രീ നവ്തേക്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. പൂനെ ജില്ലയിലെ ഭായിചന്ദ് ഹിരാചന്ദ് റെയ്സോണി ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ 2021-21ല്‍ ഡിസിപി (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) എന്ന നിലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു ഭാഗ്യശ്രീ നവ്തേക്ക്. ഒരേ ദിവസം ഒരു കുറ്റകൃത്യത്തിന് കീഴില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക, പരാതിക്കാരുടെ സാന്നിധ്യമില്ലാതെ ഒപ്പ് സമ്പാദിക്കുക തുടങ്ങിയ വ്യാജരേഖ ചമച്ച സംഭവങ്ങളില്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ ഭാഗ്യശ്രീ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മേല്‍പ്പറഞ്ഞ സിഐഡി അന്വേഷണത്തില്‍ കണ്ടെത്തി. സിഐഡി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് കേസെടുക്കാന്‍ പൂനെ പൊലീസിന് നിര്‍ദേശം നല്കി.
1200 കോടി BHR അഴിമതിയോ?
സ്ഥിരനിക്ഷേപത്തിന് ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്ത് നിരവധി വ്യക്തികളെ ആകര്‍ഷിക്കുകയും പിന്നീട് അവരെ വഞ്ചിച്ചതായും കേസുണ്ട്. ഭായിചന്ദ് ഹിരാചന്ദ് റെയ്സോണി (ബിഎച്ച്ആര്‍) സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ഏകദേശം 1,200 കോടി രൂപയുടെ അഴിമതിക്കേസിലെ മുഖ്യപ്രതിയായ ജിതേന്ദ്ര കന്ദാരെയെ 2021 ജൂണില്‍ പൂനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു, അന്വേഷണം ഇപ്പോഴും തുടരുകയാണ്. അഴിമതി കേസ് 2020 ല്‍ സിബിഐക്ക് കൈമാറുകയും 12 ബാങ്കുകളെ കബളിപ്പിച്ചതിന് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെ അഴിമതിക്കും വഞ്ചനയ്ക്കും കേന്ദ്ര ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.