ക്രൂരമായ ഒരു വധശിക്ഷാരീതിയായിരുന്നു സ്കാഫിസം. സ്കാഫിസത്തെക്കാള്‍ ക്രൂരമായ ഒരു വധശിക്ഷാരീതി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. കുറ്റവാളിയെ ഒരു ബോട്ടിനുള്ളില്‍ ബന്ധിച്ച് ബലമായി പാലും, തേനും തീറ്റിച്ചാണ് ഈ രീതിയുടെ തുടക്കം. ശരീരത്തിന്റെ പല ഭാഗത്തും പാലും, തേനും പുരട്ടുകയും ചെയ്യും. അമിതമായ ഈ ഭക്ഷണം വയറിളക്കത്തിനു കാരണമാകും.
ബോട്ടില്‍ നിറയുമ്പോള്‍ ഈച്ചയും മറ്റും അടുക്കും. അങ്ങനെ അവ കുറ്റവാളിയുടെ ശരീരത്ത് തന്നെ മുട്ടയിട്ടു വാസമാക്കും. ഈ പ്രക്രിയ നടക്കുമ്പോള്‍ എല്ലാം കുറ്റവാളിയെ ബലമായി തന്നെ പാലും, തേനും ഫോഴ്സ് ഫീഡ് ചെയ്തു കൊണ്ടിരിക്കും. ഒടുവില്‍ ശരീരം അഴുകിയാണ് മരണം. ജീവന്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പാതി മരിച്ച് പാലിലും, തേനിലും സ്വന്തം മലത്തിലും കിടന്നു നരകയാതന മുഴുവന്‍ അനുഭവിച്ച് ഒടുവില്‍ എന്നെങ്കിലും മരണം ദയ കാണിക്കും..
ദേഹത്ത് നുരയ്ക്കുന്ന പുഴുക്കള്‍ വേറെ…. മിത്രിഡേറ്റ്സ് എന്ന പേര്‍ഷ്യന്‍ ഭടനെ ഈ ശിക്ഷാരീതിക്ക് വിധേയനാക്കി അയാള്‍ മരിച്ചത് പതിനേഴാം ദിവസമാണ്.