Movie News

ഒടിടി റിലീസിനൊരുങ്ങി ‘സമാധാന പുസ്തകം’ – samadhana pusthakam movie ott release

ചിത്രം ഉടൻ സ്ട്രീമിങ് തുടങ്ങും. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല

നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്ത് സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രമായ ‘സമാധാന പുസ്തകം’ ഉടൻ ഒടിടിയിൽ എത്തും. നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം എത്തുന്നത്.

സൈന പ്ലേ ആണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് തുടങ്ങും. എന്നാൽ ഒ ടി ടി റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയിൽ റിലീസ് ചെയ്ത ചിത്രമാണ് സമാധാന പുസ്തകം. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാദ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പുതുമുഖ താരങ്ങളെ കൂടതെ സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

STOREY HIGHLIGHT: samadhana pusthakam movie ott release