Celebrities

മോശം കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക – swasika vijays mass reply on fan boy comment her new photos

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്ര രംഗത്തെ മുൻ നിര നായികമാരിൽ ഒരാളാണ് സ്വാസിക വിജയ്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമായ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു. കുടുംബജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരുമായി താരം പങ്കിടാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ സ്വാസിക പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കറുപ്പ് നിറത്തിലുള്ള പുത്തൻ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. റിച്ചാർഡ് ആന്റണി പകർത്തിയ ചിത്രത്തിന്റെ സ്റ്റൈലിങ് നിർവ്വഹിച്ചിരിക്കുന്നത് വിന്നി ഫ്രാൻസിസാണ്. ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്’ എന്നായിരുന്നു സ്വാസിക ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സ്വാസിക ചേച്ചി നിങ്ങൾ സ്വർഗത്തിൽ നിന്ന് വന്ന ഒരു മാലാഖയെ പോലെയുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാൽ പോസ്റ്റിന് താഴെ എത്തിയ നെഗറ്റീവ് കമെന്റിന് താരം തന്നെ മറുപടി നൽകുകയും ചെയ്തു. ‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ എന്നാണ് കമെന്റ് ഇതിന് സ്വാസിക ‘അത്രയും മതി’ എന്നാണ് മറുപടി നൽകിയിരിക്കുന്നത്. ഇതിന് നിരവധി പേരാണ് താരത്തിന് പ്രശംസയുമായി എത്തിയത്.

STORY HIGHLIGHT: swasika vijays mass reply on fan boy comment her new photos