Law

സുപ്രീംകോടതിയിൽ എല്ലാ കേസുകളും തത്സമയ സംപ്രേഷണം

ന്യൂ​ഡ​ല്‍ഹി: സു​പ്രീം​കോ​ട​തി​യി​ലെ എ​ല്ലാ കേ​സു​ക​ളു​ടെ​യും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി. 16 കോ​ട​തി​മു​റി​ക​ളി​ലും ന​ട​ക്കു​ന്ന കേ​സു​ക​ളു​​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം യൂ​ട്യൂ​ബി​ന് പ​ക​രം സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ന​ട​ത്തു​ക.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ട്ര​യ​ല്‍റ​ണ്‍ വി​ജ​യ​ക​ര​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

നിലവില്‍ സുപ്രീംകോടതിയില്‍ ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പര്യമുള്ള കേസുകളുടേയും തത്സമയ സംപ്രേഷണമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇത് മാറ്റി സുപ്രീംകോടതിയിലെ 16 കോടതി മുറികളിലും നടക്കുന്ന എല്ലാ കേസുകളുടേയും തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് രാജ്യത്ത് ആദ്യമായി മുഴുവന്‍ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്തത്.

Latest News