ഒമാനിലെ മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന് മുകളില്‍ പാറ ഇടിഞ്ഞുവീണ് അപകടം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘമാണ് 17 പേരെയും രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ അധികൃതര്‍ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.