ഫേസ്ബുക്കിൽ സൈനികനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച കപിലേഷ് ശർമ്മ അറസ്റ്റിൽ. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണ് കപിലേഷ് യുവതിയെ വശത്താക്കിയത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ, പ്രതി സൈനികനല്ലെന്നും സ്വകാര്യ ഹോസ്റ്റലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണെന്നും തിരിച്ചറിഞ്ഞതോടെ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം പ്രതിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കപിലേഷുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ യുവതിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കപിലേഷ് സൈനികനായി ചമഞ്ഞ് ഇത്തരം കുറ്റകൃത്യങ്ങൾ ഇതിന് മുമ്പും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ, സൈനികനായി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി വനിതാ കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്ത കേസിൽ 28 കാരനായ യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ പ്രതിയും കുടുംബാംഗങ്ങളും ഉൾപ്പെടെ 30-ഓളം പേർ ചേർന്ന് ആക്രമിച്ചെങ്കിലും ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
STORY HIGHLIGHT: