ചേരുവകൾ
ചിക്കൻ/ഇറച്ചി- 250 ഗ്രാം
സവാള- 3 എണ്ണം
ഉപ്പ്- പാകത്തിന്
പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി ചതക്കിയത്-2 സ്പൂൺ
മഞ്ഞള്‍പ്പൊടി- 1/2 സ്പൂൺ
കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
ഗരംമസാല പൊടി-1സ്പൂൺ
പുഴുങ്ങിയ മുട്ട-2 എണ്ണം
മല്ലിയില – അൽപം
ഗോതമ്പ്‌പൊടി -3 കപ്പ്
തയ്യാറാക്കുന്ന വിധം
ഇറച്ചി ഉപ്പും മഞ്ഞളും ഗരംമസാല പൊടിയും ചേർത്ത് വേവിച്ച് പൊടിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം സവാള വഴറ്റി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച് പച്ചമണം മാറുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മല്ലിയിലയുംചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പുഴുങ്ങിയ മുട്ട നാലായി മുറിക്കുക. ഗോതമ്പ്‌പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്ചപ്പാത്തിമാവിന്റെ മാർദവത്തിൽ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയചപാതികൾ പരത്തിയെടുക്കുക.ചതുരാകൃതിയിൽ മുറിച് ഒരു ചപ്പാത്തിയുടെ നടുവില്‍ ചിക്കന് മസാലയും മുട്ടയുടെകഷ്ണവും വെച്ച് മറ്റൊരു ചപ്പാത്തി കെണ്ട് അടച് രണ്ടുംതമ്മില്‍ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക.ഫോർക്ക്ഉപയോഗിച്ച് വശങ്ങൾ അമർത്തുക.ഇങ്ങനെ എല്ലാം തയ്യാറാക്കിയതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.
രുചികരമായ പെട്ടിപത്തിരി തയ്യാർ
Story Highlights ; petty pathiri recipe