ശിവകാര്ത്തികേയന് – സായി പല്ലവി ചിത്രം അമരൻ റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ച് ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ മണിരത്നം. തമിഴകത്തിന്റെയും മലയാളികളുടെയും പ്രിയ താരം ശിവകാര്‍ത്തികേയനെ പ്രശംസിച്ച് സംസാരിച്ചതാണ് സിനിമാലോകത്തെ പുതിയ വാർത്ത.
ശിവ കാർത്തികേയൻ തന്നെപ്പോലെയാണെന്നും. കൂടാതെ താരം എല്ലാർക്കും പ്രചോദനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചിലർ അരങ്ങേറ്റം കുറിക്കുന്നത് തന്നെ ഹീറോ ആയിട്ടാണ്. ചിലർ പടി പടിയായി വളരുന്നു. നിങ്ങൾ രണ്ടാമത് പറഞ്ഞ കൂട്ടത്തിലുള്ളയാളാണ്. നിങ്ങൾ എന്നെപ്പോലെയാണ് ശിവ’, മണിരത്നം പറഞ്ഞു. ശിവ കാർത്തികേയൻ പലർക്കും ഒരു പ്രചോദനമാണെന്നും മണിരത്നം കൂട്ടിച്ചേർത്തു.
അവതാരകനായി കരിയർ ആരംഭിച്ച ശിവകാർത്തികേയൻ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ സ്വന്തമായ സ്ഥാനം നേടുന്നത്. പിന്നീട് നായകനടനായി നിരവധി ഹിറ്റുകൾ താരം സ്വന്തമാക്കി. സമീപകാലത്തിറങ്ങിയ മിക്ക ചിത്രങ്ങളും വൻ വിജയം നേടിയിരുന്നു. ശിവ കാർത്തികേയൻ പ്രധാന വേഷത്തിലെത്തുന്ന ഒക്ടോബർ 31-ന് ചിത്രം തിയേറ്ററുകളിലെത്തും. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി വേഷമിടുന്നത് സായി പല്ലവിയാണ്.
STORY HIGHLIGHT: mani ratnam about siva karthikeyan